മനുഷ്യ ക്കടത്ത്സംഘം യുവതികളെ സിറിയയിലേക്ക് കടത്തിയെന്ന്സംശയം
കൊച്ചി ∙ എറണാകുളം രവി പുരത്തെസ്വകാര്യ തൊഴിൽ
റിക്രൂട്മെന്റ്സ്ഥാപനം വഴി കുവൈത്തിലെത്തിയ
മാവേലി ക്കര സ്വദേശിനിയെ മനുഷ്യ ക്കടത്ത്റാക്കറ്റ് സിറിയയിലേക്കു കടത്തിയെന്ന സംശയം ബലപ്പെടുന്നു.
രക്ഷപ്പെട്ടു നാട്ടിലെത്തിയ പശ്ചി മകൊച്ചി
സ്വദേശിനിക്കൊപ്പം കുവൈത്തിലുണ്ടായിരുന്ന ഹിന്ദി
സംസാരിക്കുന്ന യുവതിയെയും പ്രതികൾ
സിറിയയിലേക്കു കടത്തിയതായി പരാതിയുണ്ട്. കണ്ണൂർ
തളിപ്പറമ്പ്സ്വദേശി മജീ ദാണു (ഗാസലി ) അടിമക്കച്ചവട
റാക്കറ്റിന്റെ തലവൻ.
കുട്ടികളെ പരിചരിക്കാൻ മാസം 60,000 രൂപ ശമ്പളം
വാഗ്ദാ നം ചെ യ്തു വി ദേശത്ത്എത്തിക്കുന്ന യുവതികളെ
9.50 ലക്ഷം രൂപയ്ക്കാണു ഇവർ വി ൽപന
നടത്തുന്നതെന്നു രക്ഷപ്പെട്ടെത്തിയ യുവതി
പൊലീ സിനു മൊഴി നൽകി യിട്ടു ണ്ട്.
അടിമവേല ചെ യ്യാൻ എതിർപ്പു കാണിക്കുന്ന
യുവതികളെ സിറിയയിലേക്കു കടത്തിഐഎസിനു
വി ൽക്കുകയും ചെ യ്യും. മജീ ദിന്റെഐഎസ്ബന്ധം
സംബന്ധിച്ച വി വരങ്ങൾ ദേശീയഅന്വേഷണ
ഏജൻസിയും (എൻഐഎ) ശേഖരിക്കുന്നുണ്ട്.
സാധാരണ നടക്കുന്ന മനുഷ്യ ക്കടത്തല്ല, അടിമക്കച്ചവടം
തന്നെയാണു പ്രതികൾ വി ദേശത്തു ചെ യ്യുന്നതെന്ന്
അന്വേഷണ സംഘംസ്ഥിരീകരിച്ചി ട്ടു ണ്ട്.
ഇവരുടെ കെണിയിൽഅകപ്പെട്ടു രക്ഷപ്പെട്ടു
തിരികെയെത്തിയ യുവതിയിൽ നിന്നു കേന്ദ്ര
ഏജൻസികൾ കൂടുതൽ വി വരം ശേഖരിക്കും.
യുവതിയുടെ പരാതി പൊലീ സിനു ലഭിച്ചി ട്ടും വി വരം
ദേശീയഅന്വേഷണ ഏജൻസിക്കു ലഭിക്കാനുണ്ടായ
കാലതാമസംഅന്വേഷണത്തെപ്രതികൂലമായി
ബാധിക്കുന്നുണ്ട്. മേയ് 18നാണ്എഫ്ഐആർ റജിസ്റ്റർ
ചെ യ്തത്. എഫ്ഐആർ റജിസ്റ്റർ ചെ യ്ത ശേഷവും ഒരു
തവണ മജീ ദ്എറണാകുളത്ത്എത്തിയതായും രണ്ടുദിവസത്തിനു ശേഷം കുവൈത്തിലേക്കു
മടങ്ങിയതായും സൂചനയുണ്ട്.