പള്ളികളിൽ വെള്ളിയാഴ്ച എന്ത് പ്രസംഗിക്കണം…ഇനി പോലീസ് പറയും. കണ്ണൂരിൽ വിചിത്ര നോട്ടീസ് നൽകി പോലീസ്
കണ്ണൂര്‍: പ്രവാചക വിരുദ്ധ പരാമര്‍ശം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ വിചിത്ര നിര്‍ദേശവുമായി പൊലീസ്. പള്ളികളിലെ മതപ്രഭാഷണം വര്‍ഗീയ വിദ്വേഷം ഉണ്ടാക്കരുതെന്ന് കണ്ണൂര്‍ മയ്യില്‍ പോലീസ് സര്‍ക്കുലര്‍ നല്‍കി . പ്രവാചക വിരുദ്ധ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ്‌സര്‍ക്കുലറെന്ന്മയ്യില്‍ പൊലീസ് എസ്എച്ച്ഒ വ്യക്തമാക്കി. സര്‍ക്കുലറില്‍ എസ്എച്ച്ഒയോട്
വിശദീകരണം തേടിയെന്ന്‌സിറ്റി പൊലീസ് കമ്മിഷണറും പറഞ്ഞു.
സംഭവത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീംചേലേരി രംഗത്തുവന്നു. രാജ്യത്ത്പ്രവാചകനിന്ദയുമായി ബി ജെപി വക്താക്കളും സംഘപരിവാരവും രംഗത്തു വന്നിരിക്കെ, അതിനെ പ്രതിരോധിക്കേണ്ട ഭരണകൂടവും പൊലീസും വാദിയെ പ്രതിയാക്കുന്ന ചെയ്തിയുമായി മുന്നോട്ടു വന്നിരിക്കുകയാണെന്ന്അബ്ദുല്‍ കരീം ചേലേരി
ആരോപിച്ചു.മയ്യില്‍ സ്റ്റേഷന്‍ ഹൗസ്ഓഫിസര്‍ ഒപ്പുവച്ച നോട്ടിസാണ്
പള്ളി കമ്മറ്റി സെക്രട്ടറിമാര്‍ക്കു നല്‍കി യിട്ടുള്ളത്. ഇതു സംബന്ധമായി ജില്ലാ പൊലീ ് മേധാവിയുമായും എ സി പി യുമായും സംസാരിച്ചപ്പോള്‍ പൊലീസിന്റെ ഉന്നതതലങ്ങളില്‍നിന്ന്അത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ്അറിഞ്ഞത്. ഇത്അങ്ങേയറ്റം
പ്രതിഷേധാര്‍ഹമാണ്. ഇതില്‍ മുഖ്യമന്ത്രിയും സിപി എമ്മും നിലപാട് വ്യക്തമാക്കണമെന്നും കരീ ചേലേരിആവശ്യപ്പെട്ടു .