ഇറാനില്‍ ഭൂചലനം; പ്രകമ്പനം ഗൾഫ്നാടുകളിലും
ദുബൈ: ഇറാനിൽ ഭൂചലനം. ബുധനാഴ്ച രാവി ലെയുണ്ടായ ഭൂചലനത്തിന്റെ
പ്രകമ്പനം യുഎഇ ഉൾപ്പെടെയുള്ള ഗൾഫ്രാജ്യങ്ങളിലും അനുഭവപ്പെട്ടു .
ദക്ഷി ണ ഇറാനിൽ രാവി ലെ 10.06നാണ്റിക്ടർക്ട സ്കെയിലി ൽ 5.9 തീവ്രത
രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന്യുഎഇ ദേശീയ കാലാവസ്ഥാ
നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ
അറിയിപ്പ്പ്രകാരം യുഎഇക്ക്പുറമെ ബഹ്റൈൻ, സൗദി അറേബ്യ , ഖത്തർ
എന്നിവി ടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു .
10 കി ലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
ദുബൈയിലെ നിരവധി താമസക്കാർ പ്രകമ്പനം അനുഭവപ്പെട്ടതായി ട്വി റ്ററിൽ
കുറിച്ചു. ഭൂചലനം കാരണമായുണ്ടായ പ്രകമ്പനം അനുഭവപ്പെട്ടവർ എന്താണ്
സംഭവി ച്ചതെന്ന്ചോദിച്ചും മറ്റാർക്കെങ്കി ലും സമാനമായ അനുഭവമുണ്ടായോ
എന്ന്അന്വേഷി ച്ചും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളിട്ടു .എന്നാൽ പ്രകമ്പനം അനുഭവപ്പെട്ടതല്ലാതെ യുഎഇയിൽ മറ്റ്തരത്തിലുള്ള
ആഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന്ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.