പച്ചമരത്തില്‍ തീയാളുന്നു; ഇടിമിന്നലോടെ മഴ പെയ്യുമ്പോള്‍ മരത്തിനടിയില്‍ മരണം

Spread the love

സംസ്ഥാനത്ത്ഇടിമിന്നലോടെ ശക്തമായ മഴ പെയ്യുന്ന
സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടഒരു
വി ഡിയോയാണ്സമൂഹമാധ്യമങ്ങളില്‍
വൈറലാകുന്നത്. ശക്തമായ മിന്നലോടെ മഴ പെയ്തു
കൊണ്ടിരിക്കുമ്പോള്‍ എന്തുകൊണ്ടാണ്
മരങ്ങള്‍ക്കടിയില്‍അഭയം തേടരുതെന്ന്മുന്നറിയിപ്പു
നല്‍കുന്നതെന്നു വെളിപ്പെടുത്തുന്നതാണ്ഈ
വി ഡിയോ.
വണ്ടര്‍ ഓഫ്സയന്‍സ്പങ്കുവച്ചി രിക്കുന്ന
വി ഡിയോയില്‍ ഇടിമിന്നലേറ്റ്പച്ചമരത്തില്‍ തീ
പടരുന്നത്കൃത്യമായി കാണാന്‍ കഴിയും. മരത്തിനു
മുകളില്‍നിന്ന്താഴേയ്ക്ക്അതിശക്തമായി തീആളി
എത്തുന്നതു കാണാം. ഈസമയത്ത്മരത്തിനടിയില്‍
ആളുകളുണ്ടെങ്കി ല്‍ ശക്തമായ മിന്നല്‍ ഏല്‍ക്കുമെന്ന്
ഉറപ്പാണ്.

ജാഗ്രത പുലര്‍ത്തണം
ഇടിമിന്നലോടുകൂടിയ മഴ പെയ്യുന്ന സാഹചര്യത്തില്‍
പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നു സംസ്ഥാന
ദുരന്തനിവാരണഅതോറിറ്റി നിര്‍ദേശിച്ചി ട്ടു ണ്ട്.
ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍
നില്‍ക്കുന്നത്ഒഴിവാക്കണം. ജനലും വാതിലും
അടച്ചി ടണം. ഗൃഹോപകരണങ്ങളുടെവൈദ്യുതി
ബന്ധം വി ച്ഛേദിക്കണം. വൈദ്യുതി
ഉപകരണങ്ങളുമായുള്ളസാമിപ്യം ഒഴിവാക്കണം.
ഇടിമിന്നല്‍ സമയത്ത്ടെറസിലോ ഉയരമുള്ള
സ്ഥലങ്ങളിലോ വൃ ക്ഷക്കൊമ്പി ലോ ഇരിക്കുന്നത്
അപകടകരമാണ്. പട്ടം പറത്തുന്നത്ഒഴിവാക്കണം.
തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ
ഇടിമിന്നലുള്ളസമയത്തു പോകരുത്. കുട്ടികളെ ഉച്ചക്കു
2 മണി മുതല്‍ രാത്രി 10 മണി വരെ തുറസായ
സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍അനുവദിക്കരുത്.
മിന്നലാഘാതമേറ്റആളിന്റെ ശരീരത്തില്‍വൈദ്യുത
പ്രവാഹം ഉണ്ടാകി ല്ല. മിന്നലേറ്റആളിന്ഉടന്‍
വൈദ്യസഹായം എത്തിക്കണം.

Leave a Reply

Your email address will not be published. Required fields are marked *