ലൈഫ് മിഷൻ അപ്പീൽ. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടിക എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചുവല്ലോ. ഒന്നാം അപ്പിൽ ഗ്രാമ പഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും, നഗരസഭകളിൽ മുൻസിപ്പൽ / കോർപ്പറേഷൻ സെക്രട്ടറിക്കും , June 17 നകം നൽകാം.
ചില കാര്യങ്ങൾ ഇത് സംബന്ധിച്ച് ശ്രദ്ധിക്കേണ്ടതുണ്ട്.
മൂന്നു തരത്തിൽ അപ്പീൽ ഉണ്ട്.
1: ആർക്കൊക്കെ അപ്പീൽ നൽകാം ?
A) അപേക്ഷ നൽകിയ ഗുണഭോക്താക്കൾക്ക് മാത്രമാണ് അപ്പീൽ നൽകാൻ കഴിയുക.
അതായത് LIFE പദ്ധതിക്കായി നേരത്തേ ഓൺലൈനായി അപേക്ഷ നൽകിയവർക്ക് – അർഹതാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ അപ്പീൽ നൽകാം. –
എന്നാൽ മുൻപ് അപേക്ഷ നൽകാത്തവർക്ക് പുതിയതായി അപേക്ഷ അപ്പിൽ മുഖേന നൽകാൻ സാധിക്കില്ല
B) . ഗുണഭോക്തൃ പട്ടികയിലെ മുൻഗണനാ ക്രമത്തിൽ ആക്ഷേപം ഉണ്ട് എങ്കിൽ അതിന്
C) അനർഹരായവർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ ആർക്കും അതിനായി അപ്പിൽ നൽകാം
ലൈഫ് പദ്ധതിയിലെ അർഹതാ മാനദണ്ഡങ്ങളായ
25 സെന്റിൽ / 5 സെന്റിൽ താഴെ ഭൂമി – ഗ്രാമ പഞ്ചായത്ത് / നഗരസഭകളിൽ ഉള്ളവർ
3 ലക്ഷത്തിൽ താഴെ വരുമാനം ഉള്ള കുടുംബം
അപേക്ഷകൻ ഉൾപ്പെട്ടിട്ടുള്ള – 2021 Feb 20ന് മുമ്പായി ഉള്ള റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള ഒരംഗത്തിനും , വാസയോഗ്യമായ വീടില്ലാത്തവർ
സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ / പെൻഷൻ മാർ ഇവർ അംഗങ്ങളല്ലാത്ത കുടുംബം
ഉപജീവനമാർഗ്ഗത്തിനല്ലാതെ 4 ചക്ര വാഹനം സ്വന്തമായി ഇല്ലാത്ത കുടുംബം
ഈ അർഹതാ മാനദണ്ഡങ്ങൾ ഉണ്ടായിട്ടും, നിലവിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ അനർഹരുടെ പട്ടികയിൽ ആണ് ഉൾപ്പെട്ടിട്ടുള്ളത് എങ്കിൽ അവശ്യമായ രേഖകൾ സഹിതം ഒന്നാം അപ്പീൽ നൽകാം
പട്ടിക വാർഡ് തലത്തിൽ ആണ് എങ്കിലും, മുൻഗണന തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലാണ്. ഇത് ലിസ്റ്റിലെ അവസാന കോളത്തിൽ നൽകിയിട്ടുണ്ട്. പ്രസ്തുത മുൻഗണനാ ക്രമത്തിലാണ് ആനുകൂല്യം ലഭ്യമാവുക.
മുൻഗണനാക്രമം നിശ്ചയിച്ചിട്ടുള്ളത് 9 ക്ലേശ ഘടകങ്ങൾ പ്രകാരമാണ്. ഗുണഭോക്താവിന് ഈ 9 ക്ലേശ ഘടകങ്ങൾ ഉണ്ടാവുകയും , എന്നാൽ ആയത് പരിഗണിച്ചിട്ടില്ല എന്ന് തോന്നുന്നു എങ്കിൽ രേഖകൾ സഹിതം അതിനും അപ്പീൽ നൽകാം
മുൻഗണനാ മാനദണ്ഡങ്ങൾ 9 എണ്ണമാണ്
1. മാനസിക വെല്ലുവിളികൾ നേരിടുന്ന അംഗങ്ങൾ കുടുംബത്തിൽ ഉണ്ട് എങ്കിൽ
ഇതിന് അസി. സർജനിൽ കുറയാത്ത യോഗ്യത ഉള്ള സർക്കാർ മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം ആണ് വേണ്ടത്
2 അഗതി / ആശ്രയ ലിസ്റ്റിൽ ഉൾപ്പെട്ടവർ –
CDS പ്രസിഡന്റിന്റെ സാക്ഷ്യപത്രം
3. 40 ശതമാനത്തിലേറെ അംഗവൈകല്യം കുടുംബത്തിൽ ഉള്ളവർ
ഇതിന് മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രം ആണ് അടിസ്ഥാന രേഖ
4. Transgenders / ഭിന്ന ലിംഗക്കാരായവർ കുടുംബത്തിൽ ഉണ്ട് എങ്കിൽ
അസി. സർജനിൽ കുറയാത്ത യോഗ്യതയുള്ള സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം ആണ് അടിസ്ഥാന രേഖ
5. ഗുരുതരമായ രോഗം
ക്യാൻസർ, ഹൃദ്രോഗം, കിഡ്നി യുടെ രോഗം മൂലം ഡയാലിസിസ് ചെയ്യുന്നവർ, പക്ഷാഘാതം വന്നവർ അംഗങ്ങൾ ആയ കുടുംബം
അസി. സർജനിൽ കുറയാത്ത യോഗ്യതയുള്ള സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം ആണ് അടിസ്ഥാന രേഖ
6: അവിവാഹിത ആയ അമ്മ കുടുംബനാഥയാണ് എങ്കിൽ
വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രമാണ് അടിസ്ഥാന രേഖ
7. അപകടം / രോഗം മൂലം തൊഴിലെടുക്കാൻ കഴിയാത്ത കുടുംബനാഥൻ ഉള്ള കുടുംബം
അസി. സർജനിൽ കുറയാത്ത യോഗ്യതയുള്ള സർക്കാർ മെഡിക്കൽ ഓഫിസറുടെ സാക്ഷ്യപത്രം ആണ് അടിസ്ഥാന രേഖ
8. വിധവ കുടുംബനാഥ
വിധവ കുടുംബനാഥ ആവുകയും, സ്ഥിര വരുമാനമുള്ള മറ്റ് അംഗങ്ങൾ ഇല്ലാതിരിക്കുകയും. 25 വയസിന് മുകളിൽ പ്രായമുള്ള ആൺകുട്ടികൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന കുടുംബം
വിധവ എന്ന് തെളിയിക്കുന്ന രേഖ
സ്ഥിര വരുമാനം ഇല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഇവ ആണ് അടിസ്ഥാന രേഖ
9 HIV ബാധിതർ
സാക്ഷ്യപത്രം ആവശ്യമില്ല.
ഇവ ഉള്ള കുടുംബത്തിന് മുൻഗണനയിൽ പരിഗണന ലഭിച്ചില്ല എങ്കിൽ ആയതിനായി അപ്പീൽ നൽകാം
ഒരേ മുൻഗണന ഉള്ളവരെ പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മുൻഗണനയിൽ ഉൾപ്പെടുത്തുക.
d) ഭൂരഹിതരായവർ ഭൂമി ഉള്ളവരുടെ പട്ടികയിലേക്കോ തിരിച്ചോ മാറുന്നതിനും
വാർഡ്, തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നിവ മാറേണ്ടതുണ്ട് എങ്കിൽ അതിനും അപ്പീൽ നൽകാവുന്നതാണ്
തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തിലെ മുൻഗണന വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമേ , തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനും, ഗ്രാമസഭകൾക്കും മാറ്റം വരുത്താനാവു എന്നതിനാൽ തന്നെ മുൻഗണനാ ക്രമത്തിൽ അപാകങ്ങൾ ഉണ്ട് എങ്കിൽ പ്രസ്തുത ഗുണഭോക്താക്കൾ അപ്പിൽ നൽകേണ്ടത് അനിവാര്യമാണ്.
കൂടാതെ ലിസ്റ്റിൽ അനർഹരായവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആയവരെ ഒഴിവാക്കുന്നതിനും അപ്പീൽ നൽകണം.
അനർഹരായവർക്ക് ആനുകൂല്യം നൽകുന്നത് അർഹരായവർക്കുള്ള ആനുകൂല്യം നിഷേധിക്കൽ ആയതിനാൽ തന്നെ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്