കെ പി സി സി ഓഫീസിന് നേരെ സി പി ഐ എം ആക്രമണം

Spread the love

തിരുവനന്തപുരം: കെപിസിസി ഓഫീസിന് നേരെ ആക്രമണം. പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകർ കല്ലെറിയുകയായിരുന്നു. ഫ്ലക്സ് ബോർ‌ഡുകൾ നളിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് എതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ച് തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം കടുപ്പിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് പോസ്റ്ററുകള്‍ പ്രവര്‍ത്തകര്‍ വലിച്ചുകീറി. കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ് സംഘർഷമുണ്ടായി.നിരവധി പേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസിന്‍റെ പന്തം കൊളുത്തി പ്രകടനവും. ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനവും ഇരു ദിശയിലുമായി വരുമ്പോഴാണ് സംഘർഷമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *