കള്ളൻ കപ്പലിൽ തന്നെ.ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നയാളെ തിരിച്ചറിഞ്ഞു.
തിരുവനന്തപുരം∙ ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നയാളെ തിരിച്ചറിഞ്ഞു. 2020ലെ സീനിയർ സൂപ്രണ്ടാണ് തൊണ്ടിമുതൽ മോഷ്ടിച്ചതെന്ന് വകുപ്പുതല – പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സർവീസിൽ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയെ പേരൂർക്കട പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാൾക്കെതിരെ നടപടി നിർദേശിച്ച് സബ് കലക്ടർ മാധവിക്കുട്ടി റിപ്പോർട്ട് നൽകി.
110 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും 47000 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. കവർച്ച നടത്താൻ പുറമേ നിന്നു സഹായം ലഭിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ അല്ലാത്തവർ കൂടി മോഷണത്തിൽ ഉൾപ്പെട്ടിരിക്കാൻ സാധ്യത ഉണ്ടെന്നാണു പൊലീസിന്റെ നിഗമനം.