ഡൽഹിയിലെ കരോള്‍ബാഗ് മാർക്കറ്റിൽ വൻ തീപിടിത്തം
ന്യൂഡൽഹി∙ ഡൽഹിയിലെ കരോള്‍ബാഗ് മാർക്കറ്റിൽ വൻ തീപിടിത്തം. ഞായറാഴ്‌ച പുലർച്ചെ 4.16നാണ് തീപിടിത്തമുണ്ടായതെന്ന് വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അഗ്നി രക്ഷാ സേനയുടെ 39 വാഹനങ്ങൾ മണിക്കൂറുകളിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഡൽഹി പൊലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
Photo: Twitter@ANI
ആളപായമില്ലെന്നും അനിഷ്ട സംഭവങ്ങൾ റിപ്പോരർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.. തീപിടിത്തത്തിനു കാരണം കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് തീപടർന്ന് ഒരു മണിക്കൂറിനു ശേഷമാണ് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതെന്ന് കരോൾബാഗ് ഹോൾസെയില്‍ ഫൂട്‍വെയർ അസോസിയേഷന്‍ പ്രസിഡന്റ് ധരംപാൽ അറോറ ആരോപിച്ചു.