ഒറ്റദിവസം കൊണ്ടു കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിൽ കൂടിയത് 5 രൂപ; പുതിയ നിരക്ക്ഇങ്ങനെ

Spread the love

കറുകച്ചാൽ: കെഎസ്ആർടിസി ഫാസ്റ്റ്പാസഞ്ചറിൽ ഒറ്റ ദിവസം കൊണ്ട്
ടിക്കറ്റ്നിരക്ക്കൂടിയത് 5 രൂപ. മുണ്ടക്കയം – കോട്ടയം ടിക്കറ്റിനാണ്കഴിഞ്ഞ
ശനിയാഴ്ച മുതൽ നിരക്കു വർധിച്ചത്. വെള്ളിയാഴ്ച വരെ 67 രൂപയായിരുന്നു.
ശനിയാഴ്ച മുതൽ 72 രൂപയായി. ഡിപ്പോയിൽ നിന്നുള്ള നിർദേശപ്രകാരമാണ്
കൂടിയ നിരക്ക്ഈടാക്കിയതെന്നായിരുന്നു ചോദ്യം ചെ യ്ത യാത്രക്കാരോടു
കണ്ടക്ടർക്ട മാരുടെ മറുപടി. ഫെയർസ്റ്റേജ്നിർണയത്തിൽ വന്ന തെറ്റു
തിരുത്തിയതാണെന്നും വി ശദീകരിച്ചു. പല ഡിപ്പോ പല നിരക്ക്എറണാകുളം
ഡിപ്പോയിൽ നിന്നുള്ള ഫാസ്റ്റ്സർവീ സുകൾ കോട്ടയം – മുണ്ടക്കയം റൂട്ടിൽ
മുൻപു തന്നെ 72 രൂപ വാങ്ങിയിരുന്നു.
അതേസമയം, കുമളി ഡിപ്പോയിൽ ഇത് 67 രൂപയായിരുന്നു. പൊൻകുന്നം
ഡിപ്പോയിൽ നിന്നുള്ള സർവീ സുകളിലാകട്ടെ 69 രൂപയും. പരാതി
വ്യാ പകമായതോടെയാണ്നിരക്ക് 72 രൂപയായി നിജപ്പെടുത്തിയതെന്ന്ഡിപ്പോ
അധികൃതർ പറഞ്ഞു. കോട്ടയം മുതൽ മുണ്ടക്കയം വരെ 56.5 കി ലോമീറ്ററാണ്.
8 രൂപയ്ക്കും 9 രൂപയ്ക്കും ഇടയിലാണു വർധന വേണ്ടത്. ഇതുപ്രകാരമാണ് 72
രൂപയായി ക്രമീകരിച്ചതെന്നും അധികൃതർ പറയുന്നു. ബസ്ചാർജ്വർധന
നടപ്പാക്കിയപ്പോൾ ഓർഡിനറി സർവീ സുകളുടെ നിരക്കു പി റ്റേദിവസം മുതൽപ്രാബല്യ ത്തിൽ വന്നെങ്കി ലും സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ്സർവീ സുകളിൽഇതുവൈകഫാസ്റ്റ്മുതൽ മുകളിലേക്കുള്ള സർവീ സുകളുടെ ടിക്കറ്റ്നിരക്ക്
തിരുവനന്തപുരം ചീ ഫ്ഓഫിസിലാണു തയാറാക്കുന്നത്. ഇങ്ങനെ തയാറാക്കി
നൽകി യ നിരക്കുകൾ സംബന്ധിച്ച്യാത്രക്കാരിൽ നിന്നു പരാതികൾ ഉയർന്നു.
ഇതോടെ നിരക്കു വർധനയിലെ തെറ്റുകൾ ഡിപ്പോകളിൽ നിന്നു ചീ ഫ്
ഓഫിസിൽ അറിയിച്ചി രുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ
നിരക്കുകൾ തയാറാക്കി ഡിപ്പോകളിൽഎത്തിക്കുകയാണ്ഇപ്പോൾചെ യ്തതെന്നും അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *