ഒറ്റദിവസം 12 പേരുടെ വധശിക്ഷനടപ്പാക്കി ഇറാൻ; ഒരുസ്ത്രീയെയും തൂക്കിലേ റ്റി
പാരിസ്∙ ഒറ്റദിവസം 12 പേരുടെ വധശിക്ഷനടപ്പാക്കി
ഇറാൻ ഭരണകൂടം. 11 പുരുഷൻമാരെയും ഒരു സ്ത്രീയെയുമാണ്തൂക്കിക്കൊന്നത്. കൊലപാതകം,
മയക്കുമരുന്ന്കേസുകളിൽ ഉൾപ്പെട്ടവരാണ്തിങ്കളാഴ്ച
വധശിക്ഷയ്ക്ക്വി ധേയരായതെന്ന്നോർവെ
ആസ്ഥാനമായ മനുഷ്യാ വകാശ സംഘടനഅറിയിച്ചു.
സിസ്ഥാൻ– ബലൂചി സ്ഥാൻ പ്രവി ശ്യയിലെ സഹേദാൻ
ജയിലി ലാണ്വധശിക്ഷനടപ്പാക്കിയത്. 2019ൽ
ഭർത്താവി നെ കൊലപ്പെടുത്തിയ കേസില്അറസ്റ്റിലായ
സ്ത്രീയെയാണു വധിച്ചത്. ഇറാനിലെ ന്യൂനപക്ഷമായ
സുന്നി വി ഭാഗത്തിൽപ്പെട്ടവരാണ്വധിക്കപ്പെട്ട
എല്ലാവരും. എന്നാൽ സംഭവത്തെക്കുറിച്ച്
പ്രതികരിക്കാൻ ഇറാൻ ഭരണകൂടം തയാറായിട്ടില്ല.
ന്യൂനപക്ഷങ്ങൾക്കെതിരെ ഇറാൻ ഭരണകൂടത്തിന്റെ
നിലപാടുകൾആശങ്കാജനകമാണെന്ന്മനുഷ്യാ വകാശ
സംഘടന വി ലയിരുത്തി. 333 പേരുടെ വധശിക്ഷയാണ്
ഇറാൻ 2021ൽ നടപ്പാക്കിയത്. വധശിക്ഷയ്ക്ക്
വി ധേയരാകുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിൽ
ആംനസ്റ്റി ഇന്റർനാഷനലുംആശങ്ക രേഖപ്പെടുത്തി.