തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ഭൂരിപക്ഷം 8000 കടന്നു
കൊച്ചി: തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ഭൂരിപക്ഷം 8000 കടന്നു. ഇതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വിജയം ഉറപ്പിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി ടി തോമസിന് കിട്ടിയതിലും ഭൂരിപക്ഷമാണ് ഉമാ തോമസിന് ലഭിച്ചുകൊണ്ടിക്കുന്നത്. സിപിഎം തെരഞ്ഞെടുപ്പ് റിവ്യൂവിന് ശേഷം പറഞ്ഞിരുന്നത് തങ്ങൾക്ക് 4,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിയും എന്നായിരുന്നു. എന്നാൽ, ഇനിയും തൃക്കാക്കരയിൽ പ്രതീക്ഷക്ക് വകയില്ലെന്നാണ് ഇടത് കേന്ദ്രങ്ങളും കരുതുന്നത്.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില നിർത്തി ഉമാ തോമസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി ടി തോമസിന് ലഭിച്ച വോട്ടിന്റെ ഇരട്ടി വോട്ടിന്റെ ലേഡിലാണ് ഇപ്പോൾ ഉമാ തോമസ്. ആദ്യ റൗണ്ടിൽ മുന്നിട്ടു നിന്ന ഉമാ രണ്ടാം റൗണ്ടിലും അതേ ലീഡ് തന്നെയാണ് നിലനിർത്തുന്നത്. രണ്ട് റൗണ്ടുകൾ പിന്നിടുമ്പോൾ ഉമ്മയുടെ ലീഡ് നാലായിരത്തിലേക്ക് കടന്നിരിക്കുന്നു.