കാലവർഷം കലി തുള്ളുമോ? സംസ്ഥാനത്ത്ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക്സാധ്യത; പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത്ഇന്ന്ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക്
സാധ്യത. തീരമേഖലകളിലാണ്കൂടുതൽ മഴ സാധ്യത. ഇത്പ്രകാരം 11
ജില്ലകളിൽ യെല്ലോ അലർട്ട്പ്രഖ്യാ പി ച്ചി ട്ടു ണ്ട്. തിരുവനന്തപുരം, കൊല്ലം,
പാലക്കാട്ഒഴികെയുള്ള ജില്ലകളിലാണ്യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,
വയനാട്, കണ്ണൂർ, കാസർകോട്ജില്ലകളിൽ ആണ്ഇന്ന്മഞ്ഞജാഗ്രത
അറിയിപ്പുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,
ഇടുക്കി, തൃശ്ശൂർ, മലപ്പുറം, എന്നീ ജില്ലകളിൽ മഞ്ഞഅലേർട്ട്പ്രഖ്യാ പി ച്ചി ട്ടു ണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്പ്രവചി ക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന
സാഹചര്യത്തെയാണ്ശക്തമായ മഴ എന്നത്കൊണ്ട്അർത്ഥമാക്കുന്നത്.
മത്സ്യതൊഴിലാളികൾ കടലി ൽ പോകരുതെന്ന്അറിയിപ്പുണ്ട്. ജൂൺ 1 മുതൽ
ജൂൺ 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്കൂടിയ
ശക്തമായ മഴയ്ക്ക്സാധ്യതയുണ്ടെന്ന്കേന്ദ്ര കാലാവസ്ഥവകുപ്പ്
അറിയിച്ചി ട്ടു ണ്ട്. ഇതിനൊപ്പം ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങളും പുറപ്പെടുവി ച്ചി ട്ടു ണ്ട്.കേരള തീരത്ത്നിന്ന് (02-06-2022) മൽസ്യബന്ധനത്തിന്പോകാൻ പാടുള്ളതല്ല
കേരള – ലക്ഷദ്വീ പ്തീരങ്ങളിൽ 01-06-2022 മുതൽ 02-06-2022 വരെമണിക്കൂറിൽ 40 മുതൽ 50 കി ലോമീറ്റര്‍ വേഗതയിലും ചി ല അവസരങ്ങളില്‍
60 കി ലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്കസാധ്യതയുണ്ടെന്ന്കേന്ദ്ര കാലാവസ്ഥവകുപ്പ്അറിയിച്ചു. ഈപ്രദേശങ്ങളിൽ
മൽസ്യബന്ധനത്തിന്പോകാൻ പാടുള്ളതല
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
01-06-2022 മുതൽ 02-06-2022 വരെ : ഗൾഫ്ഓഫ്മാന്നാർ, അതിനോട്
ചേർന്നുള്ള തെക്കൻ തമിഴ്നാട്തീരം, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ,
തെക്ക്-കി ഴക്കൻ അറബി ക്കടൽ, കന്യാകുമാരി തീരം, തെക്ക്കി ഴക്കൻ
ബംഗാൾ ഉൾക്കടൽ അതിനോട്ചേർന്നുള്ള ആൻഡമാൻ കടൽ എന്നിവി ടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി ലോമീറ്റര്‍ വേഗതയിലും ചി ല
അവസരങ്ങളില്‍ 60 കി ലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം
കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന്കേന്ദ്ര കാലാവസ്ഥവകുപ്പ്അറിയിച്ചു.
മേൽപ്പറഞ്ഞപ്രദേശങ്ങളിലും തീയ്യതികളിലും മല്‍സ്യബന്ധനത്തിന്പോകാന്‍
പാടുള്ളതല്ല. 03-06-2022 മുതൽ 04-06-2022 വരെ :തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലി ൽ
മണിക്കൂറിൽ 40 മുതൽ 50 കി ലോമീറ്റര്‍ വരെ വേഗതയിലും ചി ല അവസരങ്ങളില്‍ 60 കി ലോമീറ്റര്‍ വരെ ശക്തമായ കാറ്റിന്സാധ്യതയുണ്ടെന്ന്
കേന്ദ്ര കാലാവസ്ഥവകുപ്പ്അറിയിച്ചു.