രണ്ടു കുട്ടികളെ കാണാതായി; ഒരാൾ മരിച്ചു; നടുക്കം വി ടാതെ മുടവന്തേരി ഈസ്റ്റ് ഗ്രാമം
കോഴിക്കോട്: സ്കൂ ൾ തുറന്ന ദിനത്തിൽ കളിക്കളത്തിൽ നിന്ന് പുഴയിലേക്കിറങ്ങിയ ഒരു കുട്ടി മുങ്ങിമരിച്ചതും മറ്റൊരു കുട്ടിയെ പുഴയിൽ
കാണാതാവുകയും ചെ യ്ത സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ്മുടവന്തേരി
ഈസ്റ്റ്ഗ്രാമം. ഇന്ന്സ്കൂ ൾ തുറക്കാനിരിക്കെ തങ്ങളുടെ സ്വപ്നങ്ങപ്ന ളൊക്കെ ഭാക്കിവെച്ചാണ്ഇരുവരും അപകടത്തിൽ പെട്ടിരിക്കുന്നത്. മുടവന്തേരി കൊയിലോത്ത്മൊയ്തു വി ൻ്റെ മകൻ മുഹമ്മദ് (12) ആണ്മരിച്ചത്.
കൂടെയുണ്ടായിരുന്ന മിസ്ഹബ് (13) നായുള്ള തെരച്ചി ൽ തുടരുകയാണ്. പാറക്കടവ്ദാറുൽ ഹുദ സ്കൂ ളിലെ ഏഴാം ക്ലാസ്വി ദ്യാർത്ഥിയായിരുന്നു മുഹമ്മദ്. ചെ ക്യാട്ഉമ്മളത്തൂർ പുഴയിലാണ്സംഭവം. പുഴയുടെ സമീപത്ത് കളിക്കുകയായിരുന്ന മുതിർന്നവർ കുട്ടികളോട്പുഴയിലേക്ക്പോകരുതെന്ന്
വി ലക്കിയിരുന്നു. എന്നാൽ ഇവർ കാണാതെ പുഴയിൽ ഇറങ്ങിയ കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. മറുകരയിൽ അലക്കുകയായിരുന്ന സ്ത്രീയാണ്കുട്ടികളെ ഒഴുക്കിൽപ്പെട്ട നിലയിൽ കണ്ടത്.
ഇവരുടെ ബഹളംകേട്ട്ഓടിക്കൂടിയ നാട്ടു കാർ സമീപത്തുനിന്ന്മുഹമ്മദിനെ പുറത്തെടുത്തു. ജില്ലാ കലക്ടറു ക്ട ടെ നിർദേശ പ്രകാരം മിസ്ഹബി നായുള്ള തെരച്ചി ൽ രാത്രി പത്തുവരെ തുടർന്നു. മുഹമ്മദിന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക്മാറ്റി.