കാലവർഷക്കാറ്റ്, ചക്രവാതച്ചുഴി: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കു സാധ്യത
തിരുവനന്തപുരം ∙ അടുത്തമണിക്കൂറുകളിൽ
കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ
മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. സംസ്ഥാനത്തു
കാലവർഷം ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ്
അറിയിച്ചു. അറബി ക്കടലി ലെ
കാലവർഷക്കാറ്റിന്റെയും കേരളത്തിനു മുകളിലും
സമീപ പ്രദേശത്തുമായിസ്ഥിതി ചെ യ്യുന്ന
ചക്രവാതച്ചുഴിയുടെയും സ്വാധീനമാണു മഴയ്ക്കു
കാരണം.
അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടി വ്യാ പകമായി
മഴ പെയ്തേക്കും. ജൂൺ 3 വരെ ഒറ്റപ്പെട്ട ശക്തമായ
മഴയ്ക്കും സാധ്യതയുണ്ട്. കാലവർഷംഅടുത്ത 3-4
ദിവസത്തിനുള്ളിൽ കേരളത്തിന്റെ ബാക്കിയുള്ള
പ്രദേശങ്ങളിലേക്കും എത്തും. സാധാരണ ജൂൺഒന്നിനു
തുടങ്ങേണ്ടകാലവർഷം കേരളത്തിൽ മൂന്നു ദിവസം
മുൻപേ എത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ ഇതു മൂന്നാം തവണയാണു
ജൂൺഒന്നിനു മുൻപ്കാലവർഷം എത്തുന്നത്. 2017, 2018
വർഷങ്ങളിലുമായിരുന്നു മുൻപ്ഇതുപോലെ
സംഭവി ച്ചത്. ഇന്നു തിരുവനന്തപുരം, കൊല്ലം,
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,
തൃശൂർ, പാലക്കാട്ജില്ലകളിൽ ശക്തമായ മഴയുടെ
യെലോഅലർട്ട്പ്രഖ്യാ പി ച്ചി ട്ടു ണ്ട്. മാർച്ച്ഒന്നു മുതൽ
മേയ് 28 വരെ 98% വേനൽമഴഅധികം പെയ്തെന്നാണു
കണക്ക്.