ഐപിഎല്ലില്‍ ഗുജറാത്തിന് കന്നികിരീടം. ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പിച്ചു.
ഐപിഎല്ലില്‍ ഗുജറാത്തിന് കന്നികിരീടം. ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പിച്ചു. രാജസ്ഥാനുയർത്തിയ 131 റൺസ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. ഓപ്പണർ ശുഭ്മാൻ ഗിൽ (45*), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (34), ഡേവിഡ് മില്ലർ (32*) റൺസെടുത്തു. സ്കോര്‍: രാജസ്ഥാന്‍ – 130/9(20); ഗുജറാത്ത് – 133/3(18.1)
17 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തുകയും പിന്നാലെ 30 പന്തിൽ 34 റൺസ് നേടുകയും ചെയ്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണു ഫൈനലിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഗുജറാത്തിനെ മുന്നിൽനിന്നു നയിച്ചത്. ടീമിലെ ബാറ്റിങ് കരുത്തിൽ പ്രതീക്ഷ അർപ്പിച്ചാണു ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിങ് തിരഞ്ഞടുത്തതെങ്കിലും രാജസ്ഥാൻ ടോട്ടൽ 130ൽ അവസാനിച്ചതോടെതന്നെ മത്സരത്തിന്റെ ഗതി എങ്ങോട്ടെന്ന് ആരാധകർക്കു വ്യക്തമായ സൂചന കിട്ടിയിരുന്നു. 23 റണ്‍സിനിടെ 2 വിക്കറ്റെടുത്ത രാജസ്ഥാൻ ബോളർമാർ പൊരുതി നോക്കിയെങ്കിലും 3–ാം വിക്കറ്റിൽ 63 റൺസ് ചേർത്ത ശുഭ്മാൻ ഗിൽ– ഹാർദിക് പാണ്ഡ്യ സഖ്യത്തിന്റെ കൂട്ടുകെട്ട് മത്സരത്തിന്റെ വിധിയെഴുതി. ഗിൽ 43 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 45 റൺസ് നേടി. 30 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 34 റൺസ് അടങ്ങുന്നതാണു ഹാർദിക്കിന്റെ ഇന്നിങ്സ്. പിന്നാലെ ഡേവിഡ് മില്ലറുടെ വെടിക്കെട്ട് (19 പന്തിൽ 3 ഫോറും ഒരു സിക്സും അടക്കം 32 നോട്ടൗട്ട്) രാജസ്ഥാന്റെ കഥയും തീർത്തു.