രാജ്യത്തെ 20 പ്രധാന താപനിലയങ്ങളിൽ 7 ദിവസത്തേക്കുള്ള കൽക്കരി മാത്രം; പ്രതിസന്ധി
തിരുവനന്തപുരം∙ കൽക്കരിക്ഷാമം മൂലം രാജ്യത്തെ
വൈദ്യുതി നില ജൂലൈ, ഓഗസ്റ്റിൽ കൂടുതൽ
മോശമാകും. വൈദ്യുതി വി ലയിൽ യൂണിറ്റിന് 20 മുതൽ
25 പൈസയുടെ വരെ വർധന ഉണ്ടാകുമെന്നു കഴിഞ്ഞ
ദിവസം കേന്ദ്രഊർജ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന
യോഗം വി ലയിരുത്തി.
കേരളത്തിൽ ഇപ്പോൾവൈദ്യുതി പ്രതിസന്ധി
ഇല്ലെങ്കി ലും പീ ക്ലോഡ്സമയത്തു 400 മെഗാവാട്ടിൽ
കൂടുതൽ കമ്മി വന്നാൽ ലോഡ്ഷെഡിങ്നടപ്പാക്കേണ്ടി
വരും. മഴക്കാലത്ത്വൈദ്യുതി ഉപയോഗം
കുറയാറുണ്ടെങ്കി ലും വൻ തോതിൽ കുറയാറില്ല. പുറത്തു നിന്നുള്ളവൈദ്യുതി ലഭ്യത കുറഞ്ഞാൽ കേരളത്തിലും നിയന്ത്രണം വേണ്ടി വരും. രാജ്യത്തെ 20 പ്രധാന താപനിലയങ്ങളിൽഅടുത്ത 7 ദിവസത്തേക്കുള്ള കൽക്കരി മാത്രമേ സ്റ്റോക്ഉള്ളൂ. പീ ക്സമയത്ത്
വൈദ്യുതി മുടങ്ങാതിരിക്കാൻ പകരം സംവി ധാനം
ഏർപ്പെടുത്താനാണ്സംസ്ഥാനങ്ങളോടു കേന്ദ്രം
നിർദേശിച്ചി രിക്കുന്നത്.
കോവിഡ്കാലത്ത്മന്ദഗതിയിലായആഭ്യന്തര കൽക്കരി
ഉൽപാദനം പുനഃസ്ഥാപി ക്കാത്തതാണ്പ്രശ്നം
വഷളാക്കിയത്. ഉത്തരേന്ത്യയിൽ മഴ ശക്തമാകുമ്പോൾ
കൽക്കരി ഖനികളിൽ വെള്ളം കയറും. അതോടെ
ഉൽപാദനം മുടങ്ങും. വി ലയേറിയ കൽക്കരി ഇറക്കുമതി ചെ യ്ത്വൈദ്യുതി ഉൽപാദിപ്പി ക്കുന്നത്ഈമേഖലയിൽപ്രതിസന്ധി സൃഷ്ടിക്കും.