ഡോൺബാസിലെ ശക്തികേന്ദ്രങ്ങൾ വളഞ്ഞ് റഷ്യ ; വി ട്ടു കൊടുക്കില്ലെന്ന് യുക്രെയ്ൻ
കീ വ് ∙ കി ഴക്കൻ മേഖലയിലെ ഡോൺബാസിൽ
റഷ്യ യുടെആക്രമണം രൂക്ഷമായി തുടരുന്നതിനിടെ,
ഏതെങ്കി ലും പ്രദേശങ്ങൾ വി ട്ടു കൊടുക്കുന്നതിനോ
വെടിനിർത്തലി നോ ഉള്ളസാധ്യത യുക്രെയ്ൻ തള്ളി.
നാളെ റഷ്യ ൻആക്രമണം മൂന്നു മാസം പി ന്നിടുകയാണ്.
റഷ്യ ൻഅനുകൂല വി മതർക്കു സ്വാധീനമുള്ള
ഡോൺബാസിൽ യുക്രെയ്ൻ സേനയുടെ
ശക്തികേന്ദ്രമായ സീവറോഡോണെറ്റ്സ്ക് നഗരം റഷ്യ
നാലുവശത്തുനിന്നും വളഞ്ഞു.ഡോൺബാസിൽസ്ഥിതി
അതീവ പ്രയാസകരമാണെന്നും കൂടുതൽആയുധങ്ങൾ
നൽകണമെന്നും പാശ്ചാത്യശക്തികളോട്യുക്രെയ്ൻ
പ്രസിഡന്റ്വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു .
കഴിഞ്ഞദിവസം യുഎസ്പ്രസിഡന്റ്ജോബൈഡൻ
യുക്രെയ്ൻ 4000 കോടി ഡോളറിന്റെ സഹായം
പ്രഖ്യാ പി ച്ചി രുന്നു. യുക്രെയ്ൻ ജനതയ്ക്കു മാത്രമാണു
രാജ്യത്തിന്റെ ഭാവി നിശ്ചയിക്കാൻഅവകാശമെന്നു
യുക്രെയ്ൻ പാർലമെന്റിൽ പോളണ്ട്പ്രസിഡന്റ്ആന്ദ്രേ
ഡുഡ പറഞ്ഞു. യുദ്ധംആരംഭിച്ചശേഷം പാർലമെന്റ്
സന്ദർശിക്കുന്നആദ്യ വി ദേശ നേതാവാണ്.
ഡോൺബാസിലെ പ്രവി ശ്യയായ ലുഹാൻസ്കി ലെ
ഇരട്ടനഗരങ്ങളായ സീവി യറോഡോണെറ്റ്സ്കി ലും
ലി സികാൻസ്കി ലുംആണു ഇപ്പോൾ റഷ്യ ൻആക്രമണം
കേന്ദ്രീകരിച്ചി രിക്കുന്നത്. യുക്രെയ്ൻ സേനയുടെ
നിയന്ത്രണത്തിലുള്ളഈമേഖല കീ ഴടക്കിയാൽ
ഡോൺബാസ്പൂർണമായി റഷ്യ യുടെ പി ടിയിലാകും.
മരിയുപോൾ കീ ഴടക്കിയതോടെക്രൈമിയ
ഉപദ്വീ പി ലേക്കുള്ളഏക കരമാർഗം റഷ്യ യ്ക്കു
സ്വന്തമായിട്ടു ണ്ട്. ഇന്നലെആയുധങ്ങൾ സൂക്ഷി ച്ചി ട്ടു ള്ള 13
യുക്രെയ്ൻസൈനിക കേന്ദ്രങ്ങൾക്കു നേരെ
വ്യോ മാക്രമണം നടത്തിയെന്ന്റഷ്യ യുടെ പ്രതിരോധ
മന്ത്രാലയംഅറിയിച്ചു.
അതിനിടെ, ഫിൻലൻഡിന്റെയും സ്വീ ഡന്റെയും
നേതാക്കളുമായി തുർക്കി പ്രസിഡന്റ്തയീപ്എർദോഗൻ ഫോണിൽ ചർച്ച നടത്തി. കുർദിഷ്വി മതർക്കു പി ന്തുണ
നൽകുന്നുവെന്ന പേരിൽ ഇരുരാജ്യങ്ങളുടെയും നാറ്റോ
പ്രവേശനം തുർക്കി എതിർക്കുന്ന സാഹചര്യത്തിലായിരുന്നു സംഭാഷണം.