9,000 ടൺഅരിയും 25 ടൺ മരുന്നുമായി ഇന്ത്യൻ കപ്പൽ കൊളംബോയിൽ
കൊളംബോ ∙ ശ്രീലങ്കൻ ജനതയ്ക്കുള്ളഅരിയും
മരുന്നുമടക്കംഅവശ്യവസ്തു ക്കളുമായി ഇന്ത്യയുടെ കപ്പൽ ഇന്നലെ കൊളംബോയിലെത്തി. 9,000 ടൺഅരി, 50 ടൺ പാൽപൊടി, 25 ടൺഅവശ്യമരുന്നുകൾ എന്നിവയാണ് ഇന്ത്യൻഹൈക്കമ്മിഷണർ ഗോപാൽ ബഗ്ലെ ലങ്കൻ വി ദേശകാര്യമന്ത്രി ജി.എൽ. പൈരിസിനുകൈമാറിയത്. ഇന്ത്യ വാഗ്ദാ നം ചെ യ്തി ട്ടു ള്ള 1.6 കോടി യുഎസ്ഡോളർ
അടിയന്തര സഹായത്തിലെആദ്യഗഡുവാണിത്.
ചെ ന്നൈയിൽനിന്നു പുറപ്പെട്ട കപ്പൽ തമിഴ്നാ ട്മുഖ്യ മന്ത്രി
എം.കെ. സ്റ്റാലി നാണു ഫ്ലാഗ്ഓഫ്ചെ യ്തത്. 200 കോടി
രൂപയുടെഅവശ്യവസ്തു ക്കളാണ്ഇന്ത്യ നൽകി യതെന്ന്
തമിഴ്നാ ടിനും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി
അറിയിച്ചുള്ളട്വീ റ്റിൽ പ്രധാനമന്ത്രി റനിൽ
വി ക്രമസിംഗെ പറഞ്ഞു. ശനിയാഴ്ച 40,000 ഴ്ച ടൺഡീസലും ഇന്ത്യ നൽകി യിരുന്നു. അതിനിടെ, പ്രസിഡന്റ്ഗോട്ടബയ രാജപക്സെയുടെഅധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന 21–ാം ഭരണഘടനാ ഭേദഗതി ഇന്നു മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും.
പാർലമെന്റിനു പരമാധികാരം നൽകുന്ന 19–ാം
ഭരണഘടനാ ഭേദഗതി റദ്ദാക്കി രാജപക്സെ സർക്കാരാണു പ്രസിഡന്റിന്അമിതാധികാരം നൽകുന്ന 20 എ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. പുതിയ ഭേദഗതി വരുന്നതോടെ പാർലമെന്റിനു പഴയഅധികാരങ്ങൾ ലഭിക്കും. ഗോട്ടബയയുടെ രാജിആവശ്യപ്പെട്ടു രാജ്യമെങ്ങും ജനകീ യ പ്രക്ഷോഭം
തുടരുന്നതിനിടെയാണു ഭരണഘടനാഭേദഗതിക്കു റനിൽ വി ക്രമസിംഗെയുടെ സർക്കാർ ഒരുങ്ങുന്നത്.