പെട്രോൾ ഡീസൽ വില കുറച്ച് കേന്ദ്രം: കേരളത്തിൽ പെട്രോളിന് 9.5 രൂപയും, ഡീസലിന് 7 രൂപയും കുറയും.

Spread the love

പെട്രോൾ ഡീസൽ വില കുറച്ച് കേന്ദ്രം: കേരളത്തിൽ പെട്രോളിന് 9.5 രൂപയും, ഡീസലിന് 7 രൂപയും കുറയും.

ന്യൂഡൽഹി :രാജ്യത്ത് ഇന്ധനവില കുറച്ചു.പെട്രോള്‍ ലിറ്ററിന് എട്ടു രൂപയും ഡീസല്‍ ലിറ്ററിന് ആറ് രൂപയുമാണ് കുറച്ചത്.ഇതോടെ പെട്രോള്‍ ലിറ്ററിന് 9 രൂപ 50 പൈസയും ഡീസലിന് 7 രൂപ കുറയും.പണപെരുപ്പം രൂക്ഷമായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍.ധനമന്ത്രി നിര്‍മല സീതാരാമനാണ് തീരുമാനം പ്രഖ്യാപിച്ചത്പാചകവാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിപ്രകാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.പദ്ധതിക്ക് കീഴിലെ 9 കോടി പേര്‍ക്ക് 12 സിലിണ്ടറുകള്‍ സബ്‌സിഡി പ്രകാരം നല്‍കും.

നേരത്തെ നിര്‍ത്തലാക്കിയ സബ്‌സിഡിയാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചത്.സ്റ്റീലിന്റെയും സിമന്റിന്റെയും വില കുറയ്ക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *