പി.സി.ജോർജ്ജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Spread the love

എറണാകുളം വെണ്ണലവെണ്ണലയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് പി സി ജോർജിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്.

എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ തിങ്കളാഴ്ച്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് മകൻ അഡ്വ. ഷോൺ ജോർജ്‌ മാധ്യമങ്ങളോട് പറഞ്ഞു.

ഐപി സി 153 എ, 295 എ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്.

സമുദായ സ്പർത്ഥയുണ്ടാക്കൽ, മനപ്പൂര്‍വമായി മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലുൾപ്പെടുന്ന വെണ്ണലയിലായിരുന്നു പി സി ജോർജ് വിദ്വേഷപ്രസംഗം നടത്തിയത്.

വെണ്ണലയിലെ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്‍റെ സമാപനത്തിൽ നടത്തിയ പ്രസംഗത്തിൽ മുസ്ലീം മതവിഭാഗത്തെ അധിക്ഷേപിച്ച് പി സി ജോർജ് വീണ്ടും പ്രസംഗം നടത്തിയെന്നാണ് പരാതിയുണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *