അസമിൽ പ്രളയബാധിതർ 8 ലക്ഷത്തോളം; റെയിൽപാളം ‘വീ ടുകളാക്കി’ 500 കുടുംബങ്ങൾ
ഗുവാഹത്തി∙ അസമിൽ പ്രളയം രൂക്ഷമായിരിക്കെ
സുരക്ഷി തസ്ഥാനം തേടി ജനങ്ങളുടെ പലായനം. അസമിലെ ജമുനാമുഖ്ജില്ലയിൽനിന്നുള്ളഅഞ്ഞൂറോളം
കുടുംബങ്ങൾ റെയിൽവേ പാളത്തിൽഅഭയം തേടി.
പ്രളയജലം മുക്കാത്തഒരേയൊരു ഉയർന്ന
പ്രദേശമായതിനാലാണ്ഇവർ റെയിൽവേ ട്രാക്കുകളിൽ
അഭയം പ്രാപി ച്ചത്.
ചാങ്ജുറായ്പാട്യ പതാർ ഗ്രാമങ്ങളിലുള്ളവർക്ക്എല്ലാം
നഷ്ടമായഅവസ്ഥയാണ്. ടാർപൊളിൻ ഷീ റ്റുകൾ
കൊണ്ടുണ്ടാക്കിയ ഷെഡ്ഡുകളിൽ താൽക്കാലി യഅഭയം
പ്രാപി ച്ച ഗ്രാമവാസികൾ, സർക്കാർ യാതൊരു
സഹായവും നൽകി യില്ലെന്നു കുറ്റപ്പെടുത്തി. ‘കുറച്ചു
ദിവസംഞങ്ങൾ തുറന്നസ്ഥലത്തു താമസിച്ചു. പി ന്നീട്
എവി ടെനിന്നൊക്കെയോ പണം കണ്ടെത്തി
ഒരു ടാർപൊളിൻ ഷീ റ്റു വാങ്ങി. ഇപ്പോൾഞങ്ങൾഅഞ്ചു
കുടുംബങ്ങൾ ഒരു ഷീ റ്റിനു കീ ഴിലാണ്കഴിച്ചൂകൂട്ടു ന്നത്.
യാതൊരും സ്വകാര്യതയും ഇല്ല’– മോൻവാരാ ബീ ഗം
പറഞ്ഞു.
കൃഷി യിടങ്ങളെല്ലാം പ്രളയത്തിൽ നശിച്ചതിനാൽ
ഗ്രാമവാസികൾ എന്തു ചെ യ്യണമെന്ന്അറിയാതെ
വി ഷമത്തിലാണ്. കുടിക്കാൻ ശുദ്ധമായ വെള്ളം
ലഭിക്കുന്നില്ലെന്നും ദിവസം ഒരു നേരം മാത്രമാണ്
ഭക്ഷണം കഴിക്കുന്നതെന്നും ഇവർ പറയുന്നു. ‘നാലു
ദിവസത്തിനു ശേഷം ഇന്നലെയാണ്സർക്കാരിൽനിന്ന്
എന്തെങ്കി ലും സഹായം ലഭിച്ചത്. കുറച്ച്അരിയും ഡാലും എണ്ണയും നൽകി . എന്നാൽ ചി ലർക്ക്അതുപോലും ലഭിച്ചി ട്ടില്ല’– പ്രളയത്തിന്റെ മറ്റൊരു ഇരയായ നസീബുർ റഹ്മാൻ പറഞ്ഞു.
28 ജില്ലകളിലായി 2,585 ഗ്രാമങ്ങളിലെ എട്ടു ലക്ഷത്തോളം
പേരാണ്പ്രകൃതി ദുരന്തത്തിന്റെ ഇരകളായത്. 343
ദുരുതാശ്വാസ ക്യാംപുകളിലായി ഇതുവരെ 8,67,772 പേർ
അഭയം പ്രാപി ച്ചു. പ്രളയബാധിത മേഖലകളിൽനിന്ന് 21,884 പേരെസൈന്യവും ദേശീയ– സംസ്ഥാന ദുരന്തനിവാരണ സേനയും ചേർന്ന്ഒഴിപ്പി ച്ചു.