തൃശൂർ പൂരം വെടിക്കെട്ട് ഉച്ചയ്ക്ക്ഒരുമണിക്ക്: നഗരത്തിൽ ഗതാഗത നിയന്ത്രണം.
തൃശൂർ∙ പൂരം വെടിക്കെട്ട്ഉച്ചയ്ക്ക്ഒരുമണിക്ക്
നടത്തുമെന്ന്റവന്യൂ മന്ത്രി കെ.രാജൻഅറിയിച്ചു.
മഴയെത്തുടർന്നാണ്വെടിക്കെട്ട്മാറ്റിവച്ചത്. എല്ലാം
സജ്ജമെന്ന്പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ
അറിയിച്ചു. വെടിക്കോപ്പുകൾ ഇനിയും സൂക്ഷി ക്കുക
പ്രയാസകരമാണെന്നുംഅധികൃതർ പറഞ്ഞു. സുരക്ഷാ
ക്രമീകരണങ്ങൾ പൂർത്തിയാക്കാൻഊർജിത ശ്രമം
നടത്തുകയാണ്. സ്വരാജ്റൗണ്ടിൽ ഉൾപ്പെടെ നഗരത്തിൽ
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
സാംപി ൾ വെടിക്കെട്ടിന്ഏർപ്പെടുത്തിയ രീതിയിലുള്ള
എല്ലാ നിയന്ത്രണങ്ങളും ഉണ്ടാകും. പകൽ
വെടിക്കെട്ടായതിനാൽ വർണക്കാഴ്ച ഉണ്ടാവി ല്ല. വൈകുന്നേരം മഴയുടെ സാധ്യത
നിലനിൽക്കുന്നതിനാലാണ്ഉച്ചയ്ക്ക്വെടിക്കെട്ട്
നടത്തുന്നത്. വെടിക്കെട്ട്സാമഗ്രികള്‍ എല്ലാം
സുരക്ഷി തമായി പൊലീ സ്കാവലി ല്‍
സൂക്ഷി ച്ചി രിക്കുകയാണ്.
11നു രാവി ലെയാണു വെടിക്കെട്ടു നടത്തേണ്ടിയിരുന്നത്.
4000 കി ലോഗ്രാം വെടിമരുന്നാണു രണ്ടു ദേവസ്വങ്ങളും
കൂടി സൂക്ഷി ച്ചി രിക്കുന്നത്. വെടിക്കെട്ടു പുരയുടെ
താക്കോൽ ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു.