എവി ടെയും കൊണ്ടുപോകാം, മടക്കിവെക്കാം; പണം നൽകാതെ ചാർജ്ജ്ചെ യ്യാം; തിരുവനന്തപുരത്ത്താരമാകുന്ന സൗരോർജ വാഹന ചാർജിങ് സ്റ്റേഷനുകൾ ഇങ്ങനെ .
ഇലക്ട്രിക്വാഹനങ്ങൾക്ക്ആവശ്യക്കാരും ആരാധകരും ഏറിവരുമ്പോഴും വെല്ലുവി ളിയാകുന്നത്ഇവയുടെ ചാർജ്ജിംഗ്സ്റ്റേഷനുകളുടെ ദൗർലഭ്യമാണ്.
പോകുന്ന വഴിയിൽ വെച്ച്ബാറ്ററി ചാർജ്ജ്തീർന്നാൽ അടുത്തെങ്ങും ചാർജ്ജിംഗ്സ്റ്റേഷനുകളില്ലെങ്കി ൽ പെട്ടു പോയത്തന്നെ. എന്നാലി താ, എവി ടെയും കൊണ്ടുവെക്കാവുന്ന സൗരോർജ വാഹന ചാർജിങ്സ്റ്റേഷനാണ് ഇപ്പോൾ താരമാകുന്നത്.
തിരുവനന്തപുരം സ്വദേശികളായ സുജിത്തും ദൃശ്യയും ചേർന്നാണ്സോളാർപാനലുകൾ ഉപയോഗിച്ചുള്ള മൊബൈൽ ചാർജ്ജിംഗ്സ്റ്റേഷനുകൾ അവതരിപ്പി ക്കുന്നത്. സി.യു. പവർ ടെക്നോളജീ സിന്റെ സോളാർ പവർ സ്റ്റേഷനുകൾ എവി ടെയുംസ്ഥാപി ക്കാം എന്നതാണ്ഏറ്റവും വലിു യ പ്രത്യേകത.
തിരുവനന്തപുരം ഒരു ഗ്രീൻ സിറ്റിയാക്കി മാറ്റുകഎന്നതാണ്സംരഭത്തിന്റെ
ലക്ഷ്യം . അതുകൊണ്ടുതന്നെ കൂടുതൽ ചാർജിങ്സ്റ്റേഷനുകൾ നിർമിക്കാൻ
ഇവർ ഉദ്ദേശിക്കുന്നുണ്ട്.55,000-ത്തോളം രൂപ ചി ലവി ട്ട്നിർമിച്ച മാതൃകാ സ്റ്റേഷനിൽ നിന്ന്നാല്
ഇലക്ട്രിക്സ്കൂട്ടറുകൾക്ക്ഒരേ സമയം ചാർജ്ചെ യ്യാനാകും. ആദ്യത്തെ മുടക്കുമുതൽ കഴിഞ്ഞാൽ പി ന്നെ ചി ലവൊന്നും ഇല്ലെന്നതാണ്ഇതിന്റെഏറ്റവും വലി യ പ്രത്യേകത. പൊതു വൈദ്യുത വി തരണ ശ്യംഖലയെ ആശ്രയിക്കാതെ തന്നെ വൈദ്യുത വാഹനങ്ങൾ ചാർജ്ചെ യ്യാനുള്ള ആശയത്തെതേടി നിരവധി ആളുകൾ ഇവി ടെ എത്തുന്നുണ്ടെന്ന്സുജിത്തും
ദൃശ്യയും പറയുന്നു.