പാലക്കാട് പോലീസ് ക്യാമ്പിൽ പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി.
പാലക്കാട്∙ മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനു സമീപം രണ്ടു പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് ക്യാംപിനോടു ചേർന്ന വയലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു.
വയലിൽ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇവരെ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേൽക്കാനുള്ള സാധ്യതയില്ലാത്തത് ദുരൂഹത വർധിപ്പിക്കുന്നു. ഹേമാംബിക പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.