അസമിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷം; 1089 ഗ്രാമങ്ങൾ വെള്ളത്തിനടിയില്‍: 9 മരണം
ഗുവാവത്തി∙ അസമിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷം. 27
ജില്ലകളിലായി 1089 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്.
ഒൻപതു പേർക്കു ജീ വഹാനി സംഭവി ച്ചതായും
അഞ്ചുപേരെ കാണാതായതായും സംസ്ഥാന സർക്കാർ
അറിയിച്ചു. 6.6 ലക്ഷംആളുകളെ വെള്ളപ്പൊക്കം ബാധിച്ചു.
പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക്അസം
മുഖ്യ മന്ത്രി ഹിമന്ത ബി ശ്വ ശർമ ബുധനാഴ്ച നാലു ലക്ഷം
രൂപ വീ തം ധനസഹായം പ്രഖ്യാ പി ച്ചു. മൺസൂണിനു
മുന്നോടിയായുള്ളമഴയെ തുടർന്നാണു സംസ്ഥാനത്തു
വെള്ളപ്പൊക്കമുണ്ടായത്.
248 ദുരിതാശ്വാസ ക്യാംപുകളിലായി 50,000 ത്തോളം
ആളുകളെ മാറ്റിപാർപ്പി ച്ചു. ഹോജായ്, കച്ചർ എന്നി
ജില്ലകളിലാണു പ്രളയം ഏറ്റവും കൂടുതൽ നാശം വി തച്ചത്.
ഹോജായ്ജില്ലയിൽ കുടുങ്ങിയ രണ്ടായിരത്തിലധികം
പേരെസൈന്യം രക്ഷപ്പെടുത്തിയതായി പ്രാദേശിക
ഭരണകൂടംഅറിയിച്ചു. ദുരിതബാധിത പ്രദേശത്തു
സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം
തുടരുകയാണ്.
അസമിലെ ദിമ ഹസാവോവി ൽ വെള്ളപ്പൊക്കത്തിലും
മണ്ണിടിച്ചി ലി ലും റോഡുകളും റെയിൽ പാതകളും
തകർന്നു. സിൽചാർ ജില്ലയിലേക്കുള്ളറെയിൽ ഗതാഗതം പുനഃസ്ഥാപി ക്കാൻ 45 ദിവസമെടുക്കുമെന്നും മൂന്നു ദിവസത്തിനകം റോഡിലെ തടസ്സങ്ങൾ
പരിഹരിക്കുമെന്നും ഹിമന്ത ബി ശ്വ ശർമ പറഞ്ഞു.
ത്രിപുര, മിസോറാം, മണിപ്പുർ, തെക്കൻഅസം
എന്നിവി ടങ്ങളെ ബന്ധിപ്പി ക്കുന്ന ദിമ ഹസാവോവി ലെ
റെയിൽ പാത തകർന്നത്ചരക്കു നീക്കത്തെസാരമായി
ബാധിച്ചു. അവശ്യ സാധനങ്ങൾക്കുള്ളക്ഷാമംഈ
മേഖലയിൽ രൂക്ഷമായി.
ഹോജായ്, ലഖിം പൂർ, നാഗോൺജില്ലകളിൽ നിരവധി
റോഡുകളും പാലങ്ങളും കനാലുകളും തകർന്നു. വരുന്ന
നാലു ദിവസങ്ങളിലും സംസ്ഥാനത്തു കനത്തമഴ
തുടരുമെന്ന്കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മുന്നറിയിപ്പു നൽകി . അസം മുഖ്യ മന്ത്രിയുമായി
ഫോണിൽ സംസാരിച്ചുവെന്നുംആവശ്യമായ എല്ലാ
സഹായവും ഉറപ്പുവരുത്തുമെന്നും കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പ്നൽകി .