അത്ര ‘സ്പീ ഡ് ’ വേണ്ടെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്; മുന്‍ഗണന നല്‍കേണ്ടതില്ല
കണ്ണൂർ ∙ കേരളത്തിന്റെ വി കസന കാര്യത്തിലോ
ഗതാഗത പ്രശ്നം പരിഹരിക്കുന്ന കാര്യത്തിലോ
മുൻഗണന നൽകേണ്ടഒന്നല്ല വലി യ
നിർമാണച്ചെലവുള്ളസിൽവർലൈൻ വേഗ റെയിൽ
പദ്ധതിയെന്ന്കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
ആവർത്തിച്ചു. മധ്യവർഗത്തിലും
യുവതലമുറയിലുംപെട്ട ഏറെപ്പേർ വേഗമെന്ന
മാസ്മരി സ്മ കതയിലൂന്നി പദ്ധതിയെ പി ന്തുണയ്ക്കുന്ന
സ്ഥിതിയുണ്ടെന്നും ‘പുതിയ കേരളത്തിന്ചി ല
ആലോചനാ കുറിപ്പുകൾ’ എന്ന സംഘടനാ േരഖ
പറയുന്നു.
സംസ്ഥാന സർക്കാരിന്റെ മറ്റു വി കസന രീതികളോട്
ആഭിമുഖ്യം പുലർത്തുമ്പോഴും സിൽവർലൈനിനെ
എതിർക്കുന്ന കാര്യത്തിൽ പരിഷത്ത്പി ന്നോട്ടില്ലെന്ന
സൂചനയാണ്ഈരേഖകൾ നൽകുന്നത്. പദ്ധതി
കടന്നുപോകുന്ന പ്രദേശങ്ങളിൽ പരിഷത്ത്
പ്രവർത്തകർ നേരിട്ടെത്തി വി വരശേഖരണം
നടത്തിയിരുന്നു.
സാമൂഹിക വി കസന സൂചി കകളിലെല്ലാം കേരളം
മുന്നിലാണെങ്കി ലുംഅടിസ്ഥാന സൗകര്യങ്ങൾ പോലും
ലഭ്യമല്ലാത്തദാരിദ്ര്യത്തിന്റെ തുരുത്തുകൾ ഇവി ടെ
നിലനിൽക്കുന്നു. ഒന്നരപ്പതിറ്റാണ്ടിനിടെ കേരളത്തിലെ
കൃഷി ഭൂമിയുടെ വ്യാ പ്തി യും ഉൽപാദനവും ചി ല
വി ളകളുടെ ഉൽപാദനക്ഷമതയും കുത്തനെ കുറഞ്ഞു–
റിപ്പോർട്ടിൽ കണക്ക്സഹിതം ചൂണ്ടിക്കാട്ടു ന്നു.
വി ദ്യാഭ്യാസം, ആരോഗ്യം: വാണിജ്യവൽക്കരണം
ഏറുന്നു
വി ദ്യാഭ്യാസ, ആരോഗ്യ നേട്ടങ്ങളിൽ
അഭിമാനിക്കുമ്പോഴുംആരംഗങ്ങളിൽ ഉണ്ടായ
വാണിജ്യവൽക്കരണം ഗുണനിലവാരം തകരാനും
അതിദരിദ്ര വി ഭാഗങ്ങൾക്ക്നേട്ടങ്ങൾ
അപ്രാപ്യ മാകാനും ഇടയാക്കിയിട്ടു ണ്ട്. ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കുന്ന
കുട്ടികളിൽ 30–40% മാത്രമാണ്ഉന്നതവി ദ്യാഭ്യാസ
മേഖലയിലേക്കു പോകുന്നത്. ബാക്കിയുള്ളവർക്ക്
പറ്റിയ തൊഴിലുകൾ നൽകാൻ കഴിയുന്നില്ല. തൊഴിൽ
തിരഞ്ഞെടുക്കാൻഅവരെ പ്രാപ്തരാ പ്ത ക്കുന്നുമില്ല. സമൂഹത്തിന്റെ മധ്യവർഗ താൽപര്യമാണ്വി ദ്യാഭ്യാസ
രംഗത്ത്നിലനിൽക്കുന്നതെന്നും ഇതു തടയാൻ
സംസ്ഥാന സർക്കാരിനു കഴിയുന്നില്ലെന്നുമുള്ള
വി മർശനവും പരിഷത്ത്ഉയർത്തുന്നു.