തൃക്കാക്കര നിയോജക മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ നിന്നും വോട്ടുകൾ വെട്ടിമാറ്റി. പരാതിയുമായി കോൺഗ്രസ്
തൃക്കാക്കര: തൃക്കാക്കര നിയോജക മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ നിന്നും പുതിയ വോട്ടര്‍മാരുടെ പേരുകള്‍ വ്യാപകമായി നീക്കം ചെയ്തതിനെതിരെ
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചതാണ് ഇക്കാര്യം.
തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സമയ പരിധിക്കുള്ളില്‍ 6500-ലധികം വോട്ടര്‍മാരെയാണ് പുതുതായി ചേര്‍ത്തത്. എന്നാല്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഇതില്‍ 3665 പേരുകള്‍ മാത്രമെ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. 1496 പേരുകള്‍ വെട്ടിമാറ്റി. ബി.എല്‍.ഒമാരെ സ്വാധീനിച്ചാണ് സി.പി.എം വോട്ടര്‍ പട്ടിക അട്ടിമറിച്ചരിക്കുന്നത്.
പരാജയ ഭീതിപൂണ്ട സി.പി.എം അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടമിറിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഇതിനെതിരെ ഡി.സി.സി നേരിട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതിന് പുറമെ വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തവരെ കൊണ്ടും പരാതി നല്‍കിക്കുമെന്ന് ഷിയാസ് അറിയിച്ചു.