കൊച്ചി പനമ്പള്ളി നഗറിലെ വാടക വീട്ടിൽ നിന്ന് 100 കിലോ ചന്ദന തടികൾ പിടികൂടി.
കൊച്ചി: പനമ്പള്ളി നഗറിലെ വാടക വീട്ടിൽ നിന്ന് 100 കിലോ ചന്ദന തടികൾ പിടികൂടി. മൂവാറ്റുപുഴ സ്വദേശികളായ ദമ്പതികൾ താമസിച്ച വാടക വീട്ടിൽനിന്നാണ് ചന്ദനം പിടികൂടിയത്. ദമ്പതികളടക്കം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. നാല് ഇടുക്കി സ്വദേശികളും ഒരു താമരശ്ശേരി സ്വദേശിയുമാണ് പിടിയിലായത്. ഫോറസ്റ്റ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്. വിൽപ്പനക്കായി വെട്ടി പാകമാക്കിയ നിലയിലായിരുന്നു ചന്ദന തടികൾ. ഇടുക്കിയിലെ സ്വകാര്യ തോട്ടത്തിൽ നിന്നാണ് ചന്ദന തടികൾ കൊണ്ടുവന്നതെന്നാണ് പ്രതികൾ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. പിടികൂടിയ ചന്ദനത്തിന് 20 ലക്ഷം രൂപയോളം വിലവരുമെന്ന് വനം വകുപ്പ് അറിയിച്ചു.