‘നഷ്ടപരിഹാരം എത്തേണ്ടത്ഇരകളുടെ കയ്യിൽ, നിങ്ങളുടെ കണക്കുപുസ്തകസ്ത ത്തിൽ അല്ല’

Spread the love

ന്യൂഡൽഹി ∙ എൻഡോസൾഫാൻ നഷ്ടപരിഹാര
വി ഷയത്തിൽ കേരള സർക്കാരിനെതിരെ സുപ്രീം
കോടതിയുടെ രൂക്ഷവി മർശനം. 2017 ലെ വി ധി
നടപ്പാക്കാത്തതു ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹർജി
നൽകി യ 8 പേർക്കു നഷ്ടപരിഹാര തുക നൽകി യെന്ന്
ഇന്നലെ സർക്കാർഅറിയിച്ചെങ്കി ലും കോടതിച്ചെലവും
കാലതാമസവും പരിഗണിച്ച് 50,000 രൂപ വീ തം
അധികമായി നൽകാൻ കോടതി ഉത്തരവി ട്ടു .

നഷ്ടപരിഹാരമായി 200 കോടി രൂപ
അനുവദിച്ചി ട്ടു ണ്ടെന്നു സർക്കാർഅറിയിച്ചെങ്കി ലും
നിങ്ങളുടെ കണക്കുപുസ്തകസ്ത ത്തിൽഅല്ല, ഇരകളുടെ
കൈകളിലേക്കാണു തുക എത്തേണ്ടതെന്നും ക്ഷേമ
സർക്കാരുകൾക്ക്ഇരകളെഅവഗണിക്കാനാവി ല്ലെന്നും
ജഡ്ജി മാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത്
എന്നിവരുൾപ്പെട്ട ബെഞ്ച്വ്യ ക്തമാക്കി. ഇതിനിടെ
ഇരകളിൽ എത്രപേർ മരിച്ചി ട്ടു ണ്ടാകുമെന്നും കോടതി
ചോദിച്ചു.
കഴിഞ്ഞഏപ്രി ൽ 8നു കേസ്പരിഗണിക്കുമ്പോൾ
നാലാഴ്ചയ് ഴ്ച ക്കകം നഷ്ടപരിഹാരം
നൽകണമെന്നായിരുന്നു കോടതി ഉത്തരവി ട്ടത്. തുക
ഇനിയും കി ട്ടാനുള്ള 3714 പേരുണ്ടെന്നും
കോടതിയലക്ഷ്യ ഹർജി നൽകി യ കെ.ജി.ബി ജു,
അശോക്കുമാർ, മധുസൂദനൻ, ശാന്ത, ശാന്ത കൃഷ്ണ,ഷ്ണ
പി .ജെ.തോമസ്, സജി, എം.വി .രവീ ന്ദ്രൻ എന്നിവർക്ക് 5
ലക്ഷം വീ തം നൽകി യെന്നും ഇന്നലെ ചീ ഫ്സെക്രട്ടറി
വി .പി .ജോയി സത്യവാങ്മൂലം നൽകി .
ഉത്തരവു വന്ന് 5 വർഷത്തിനുശേഷവും സർക്കാർ
കാലതാമസം വരുത്തുന്നതു ചൂണ്ടിക്കാട്ടിയാണ്
കോടതി കടുത്തപരാമർശങ്ങൾ നടത്തിയത്.
കോടതിയലക്ഷ്യ ഹർജിയിൽ നോട്ടിസ്ലഭിച്ചപ്പോൾ
മാത്രമാണു നഷ്ടപരിഹാരവി തരണത്തിനു തുക പോലും
അനുവദിച്ചത്. ഈരീതി ശരിയല്ല. കോടതി ഉത്തരവു
നടപ്പാക്കുന്നുവെന്ന്ഉറപ്പാക്കേണ്ടതു ചീ ഫ്
സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്. ഇതിനായി എല്ലാ
മാസവുംഅവലോകനയോഗം വി ളിക്കണം.
നഷ്ടപരിഹാരവും ചി കി ത്സാസഹായവും
ഉൾപ്പെടെയുള്ളകാര്യങ്ങളിൽ പുതിയ സത്യവാങ്മൂലം
നൽകാനും ചീ ഫ്സെക്രട്ടറിയോടു നിർദേശിച്ചു. ഹർജി
ജൂലൈ മൂന്നാം വാരം പരിഗണിക്കും. 8
ദുരിതബാധിതരുടെ പേരിൽ സെർവ്കലക്ടീ വ്
കൂട്ടായ്മയാണു ഹർജി നൽകി യത്. അഭിഭാഷകരായ
പി .എൻ.രവീ ന്ദ്രനും പി .എസ്.സുധീറും ഹാജരായി.
പാലി യേറ്റീവ്ആശുപത്രി, പരിഗണിച്ചു കൂടെ ?

മനുഷ്യാ വകാശ കമ്മിഷൻ നിർദേശിച്ച പാലി യേറ്റീവ്
കെയർആശുപത്രി ഇതുവരെ സജ്ജമാക്കിയിട്ടില്ലെന്നും
ചി കി ത്സാവശ്യങ്ങൾക്കായി ദീർഘമായി
സഞ്ചരിക്കേണ്ടി വരുന്നതായും ഹർജിക്കാർ
കോടതിയെഅറിയിച്ചു. ദുരിതബാധിതർക്ക്
ആജീ വനാന്ത സൗജന്യ ചി കി ത്സയാണു പാലി യേറ്റീവ്
കെയർആശുപത്രിയിലൂടെ ലക്ഷ്യ മിടുന്നത്.
ചട്ടഞ്ചാലി ലെ ടാറ്റ കോവി ഡ്ആശുപത്രി
എൻഡോസൾഫാൻ പാലി യേറ്റീവ്കെയർ
ആശുപത്രിയാക്കി മാറ്റണമെന്ന്സെർവ്കലക്ടീ വ്
കോടതിയിൽഅപേക്ഷി ച്ചു. ഇതിന്റെ സാധ്യത
കോടതിആരാഞ്ഞു.
∙ ‘കാൻസർ ബാധിതർ ഉൾപ്പെടെയുള്ള എൻഡോസൾഫാൻ ഇരകൾക്ക്നഷ്ടപരിഹാരം
അനുവദിച്ചു കി ട്ടാൻ സുപ്രീം കോടതിയെ
സമീപി ക്കേണ്ടി വരുന്നത്സങ്കടകരമാണ്. ഈസ്ഥിതി
വരുത്തിവയ്ക്കുന്നത്എന്തിനാണ് ?’ – ജസ്റ്റിസ്                സൂര്യ കാന്ത്

Leave a Reply

Your email address will not be published. Required fields are marked *