ഡോ. കെ.പി . ജോർജ്അന്തരിച്ചു.

Spread the love

കോട്ടയം∙ ഡോ. കെ.പി . ജോർജ്അന്തരിച്ചു. 94
വയസ്സായിരുന്നു. ശനിയാഴ്ച പുലർച്ചെയായിരുന്നു മരണം.
മലയാള മനോരമആഴ്ചപ്പഴ്ച തിപ്പി ൽആരോഗ്യ
സംബന്ധമായ സംശയങ്ങൾക്കുള്ളമറുപടി നൽകുന്ന
പ്രത്യേക കോളത്തിലൂടെ ഏറെ ശ്രദ്ധേയനാണ്.
1928 ൽ തൃശൂരിലാണ്ജനനം. കൊച്ചി സംസ്ഥാനത്ത്
ഹൈക്കോടതി ജഡ്ജി യായിരുന്ന കെ.എ. പൗലോസാണു
പി താവ്. മാതാവ്കൊച്ചി സംസ്ഥാന പൊലീ സ്
കമ്മിഷണറായിരുന്ന മഴുവഞ്ചേരിപ്പറമ്പത്ത്എം.എ.
ചാക്കോയുടെ മകൾ മേരി. മാരാമൺസ്വദേശി
മറിയമാണ്ഭാര്യ. മക്കൾ: പൗലോസ്ജോർജ്, തോമസ്
ജോർജ്.
1945ൽ കൊച്ചി സംസ്ഥാനത്തുനിന്ന്മദ്രാസിൽ
എംബി ബി എസിനു പ്രവേശനം ലഭിച്ച രണ്ടു പേരിൽ
ഒരാളാണു കെ.പി . ജോർജ്. 1951ൽ എംബി ബി എസ്
പൂർത്തിയാക്കി. 1958ൽ എഡിൻബറോയിൽനിന്ന്
ഡിടിഎംആന്‍ഡ്എച്ചും 1963ൽ എംആർസിപി യും
നേടി. 1975ൽ ഇംഗ്ലണ്ടിൽനിന്ന്
എൻഡോക്രൈനോളജിയിൽനിന്നു പരിശീലനം നേടി.
കോഴിക്കോട്മെഡിക്കൽ കോളജിലും കോട്ടയം
മെഡിക്കൽ കോളജിലും പ്രവർത്തിച്ചു. 1983ൽ
കോട്ടയത്തുനിന്ന്അസോഷ്യേ റ്റ്പ്രഫസറായി വി രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *