മൂന്നാമങ്കത്തിനും തയാറെന്ന സൂചന നല്കി മോദി; ‘100% ലക്ഷ്യം പൂര്‍ത്തിയാക്കാതെ വി ശ്രമമില്ല’
ന്യൂഡൽഹി∙ മൂന്നാമങ്കത്തിനും തയാറെന്ന സൂചന
നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം
പൂര്‍ത്തിയാകാതെ തനിക്കു വി ശ്രമമില്ലെന്നു നരേന്ദ്ര
മോദി വ്യ ക്തമാക്കി. ഗുജറാത്തിലെ ഭറൂച്ചി ൽ ഉത്കർഷ്
സമറോ പരിപാടിയിൽ വെർച്വലായി
പങ്കെടുക്കുകയായിരുന്നുഅദ്ദേഹം.‘‘ഞാൻ ബഹുമാനിക്കുന്ന വളരെ മുതിർന്ന പ്രതിപക്ഷ
നേതാവായിരുന്നആൾ ഒരിക്കൽ ചോദിച്ചു. രണ്ടു തവണ
പ്രധാനമന്ത്രിയായി ഇനി എന്താണ്നേടാനുള്ളത്എന്ന്. സർക്കാരിന്റെ പദ്ധതികളെല്ലാം 100 ശതമാനം
പൂർത്തിയാക്കാതെ എനിക്കു വി ശ്രമമില്ലെന്നുമറുപടി
നൽകി ’’ – നരേന്ദ്ര മോദി വ്യ ക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ നാലു പദ്ധതികളുടെ
ഗുണഭോക്താക്കളാണ്ചടങ്ങിൽ എത്തിയത്. ‘ഒരിക്കൽ
ഞാൻ ഒരു നേതാവി നെ കണ്ടു. അദ്ദേഹം വളരെ
മുതിർന്ന നേതാവാണ്. രാഷ്ട്രീയമായി
എതിർചേരിയിലാണ്, പക്ഷേ, ഞാൻഅദ്ദേഹത്തെ
ബഹുമാനിക്കുന്നു. ഒരുദിവസംഅദ്ദേഹം മറ്റു ചി ല
വി ഷയങ്ങൾക്കായി എന്നെ കാണാൻ വന്നു. അദ്ദേഹം
പറഞ്ഞു ‘മോദിജി, ഇനി താങ്കൾക്ക്എന്താണ്
നേടാനുള്ളത്? രാജ്യം രണ്ടു തവണ താങ്കളെ
പ്രധാനമന്ത്രിയാക്കിയല്ലോ.അദ്ദേഹം വി ചാരിച്ചു, രണ്ടു തവണ പ്രധാനമന്ത്രിയായത്
വലി യൊരു നേട്ടമാണെന്ന്. എന്നാൽഅദ്ദേഹത്തിന്
അറിയില്ല, ഈമോദിയെ മറ്റൊന്നുകൊണ്ടാണ്
നിർമിച്ചി രിക്കുന്നത്. ഗുജറാത്തിന്റെ മണ്ണാണ്മോദിയെ
രൂപപ്പെടുത്തിയത്. ഇപ്പോൾ വി ശ്രമിക്കാറായിട്ടില്ല. സംഭവി ച്ച കാര്യങ്ങളെല്ലാം നല്ലതിനാണ്. അല്ല,
പരിപൂർണ പരിണാമം സംഭവി ക്കുക എന്നതാണ്
എന്റെ സ്വപ്നം . ലക്ഷ്യം 100 ശതമാനം
പൂർത്തീകരിക്കുക. സർക്കാർ സംവി ധാനങ്ങളെ ഒരു
ശീലത്തിലേക്കു മാറ്റുക, പൗരന്മാരിൽ വി ശ്വാസം
കൊണ്ടുവരിക.
2014ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പകുതിയോളം
ജനങ്ങൾ ശൗചാലയ സൗകര്യങ്ങൾ, വാക്സി നേഷൻ,
വൈദ്യുതി, ബാങ്ക്അക്കൗണ്ടുകൾ
തുടങ്ങിയവയിൽനിന്ന്അകലെയായിരുന്നു. ഒരു
തരത്തിൽപ്പറഞ്ഞാൽഅവര്ക്ക്അവയൊക്കെ
നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു. ഈവർഷങ്ങൾ
നമ്മുടെ പ്രയത്നത്താൽ പല പദ്ധതികളും 100 ശതമാനം
സാക്ഷാത്കരിക്കാനായി.
ഇവയൊക്കെബുദ്ധിമുട്ടേറിയ കാര്യങ്ങളായിരുന്നു.
വി ഷയത്തിൽ തൊടാൻ പോലും രാഷ്ട്രീയക്കാർക്ക്
പേടിയായിരുന്നു. എന്നാൽഞാനിവി ടെ രാഷ്ട്രീയം
കളിക്കാൻ വന്നതല്ല, രാജ്യത്തിന്റെ പൗരന്മാരെ
സേവി ക്കാൻ വന്നതാണ്’ – മോദി കൂട്ടിച്ചേർത്തു.