തൃശൂർ പൂരം വെടിക്കെട്ട് ഇന്ന്വൈകി ട്ട് 7ന്; ഉച്ചവെടിക്കെട്ടിനുംതിരി കൊളുത്തും.
തൃശൂർ ∙ കനത്തമഴയെ തുടർന്നു മാറ്റിവച്ച തൃശൂർ
പൂരത്തിന്റെ വെടിക്കെട്ട്ഇന്നുവൈകി ട്ട്ഏഴിനു
നടത്തുമെന്നു പൊലീ സ്കമ്മിഷണര്‍ആർ.ആദിത്യ.
പകല്‍പൂരത്തിന്റെ ഉച്ചവെടിക്കെട്ടും നടത്തും. ഇത്
സംബന്ധിച്ച കാര്യങ്ങൾ കേന്ദ്ര ഏജന്‍സിയായ
‘പെസോ’യുമായി ചര്‍ച്ച ചെ യ്തെന്നും കമ്മിഷണര്‍
വ്യ ക്തമാക്കി.
ഇന്ന്പുലർച്ചെയായിരുന്നു തൃശൂർ പൂരം വെടിക്കെട്ട്
നടത്താനിരുന്നത്. മഴ കനത്തതോടെ വെടിക്കെട്ട്
മാറ്റിവയ്ക്കുകയായിരുന്നു. രാത്രിയിലെ
എഴുന്നള്ളിപ്പുകളും ചടങ്ങ്മാത്രമാക്കി
അവസാനിപ്പി ച്ചു. പൂര ചരിത്രത്തിലെ ഏറ്റവും വലി യ
ജനത്തിരക്കാണ്ഇന്നലെഅനുഭവപ്പെട്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യവും ഏറെ
ശ്രദ്ധേയമായി. രാവി ലെ മഠത്തിൽവരവു പഞ്ചവാദ്യ
സമയത്തുതന്നെ ജനത്തിരക്ക്വ്യ ക്തമായിരുന്നു.
തിരക്കുമൂലം പഞ്ചവാദ്യം തുടങ്ങാൻ 10 മിനിറ്റ്വൈകി . ഏറെഅധ്വാനിച്ചാണു പൊലീ സും സംഘാടകരും
വാദ്യക്കാർക്കുസ്ഥലമുണ്ടാക്കിയത്. 11 മണിക്കു തന്നെ
ഇലഞ്ഞിത്തറ നിറഞ്ഞിരുന്നു. സാധാരണ ഒരു
മണിക്കാണ്ഇവി ടം നിറയാറ്. കി ഴക്കെ
ഗോപുരത്തിലൂടെ വടക്കുന്നാഥനിലേക്കു പല
സയമത്തും ജനത്തെകടത്തിവി ടാൻ പറ്റാത്ത
അവസ്ഥയായി. പടിഞ്ഞാറെ ഗോപുരം ഏറെക്കുറെ
അടച്ചഅവസ്ഥയിലായിരുന്നു. കുടമാറ്റത്തിനായി
തെക്കെഗോപുര നട 3.30നു തന്നെ നിറഞ്ഞു .