മൂലക്കുരുവിന്റെ ഒറ്റമൂലി തട്ടിയെടുക്കുവാൻ വൈദ്യനെ വെട്ടി നുറുക്കി പുഴയിലെറിഞ്ഞു നാലഗ സംഘം പിടിയിൽ
മലപ്പുറം:ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തിൽ നാലംഗ സംഘം നിലമ്പൂരില്‍ അറസ്റ്റില്‍. മൂലക്കുരുവിന്റെ ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാനാണു മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.
നിലമ്പൂരിലെ പ്രവാസി വ്യവസായി ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം. 2020 ഒക്ടോബറിൽ ഷൈബിന്റെ വീട്ടിൽവച്ചായിരുന്നു സംഭവം. ഒരു വര്‍ഷം ബന്ദിയാക്കി പീഡിപ്പിച്ച ശേഷമായിരുന്നു ഷാബാ ശരീഫിനെ കൊന്നത്. കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാർ പുഴയിൽ തള്ളുകയായിരുന്നു. ഒറ്റമൂലി മനസ്സിലാക്കി കച്ചവടം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതിയെന്നു പൊലീസ് പറഞ്ഞു.