സൗജന്യഭൂമി പണയംവച്ച് കെഎസ്ആർടിസിശംബളം
കോട്ടയം ∙ ഏറ്റുമാനൂരിലെ ബസ്സ്റ്റാൻഡിനായി
നഗരസഭ സൗജന്യമായി വി ട്ടു കൊടുത്ത 2.75 ഏക്കർ
സ്ഥലം കെഎസ്ആർടിസി പണയം വച്ചു.
ജീ വനക്കാർക്ക്ശമ്പളം നൽകാൻഈപണം
ഉപയോഗിക്കും.
ഏറ്റുമാനൂരിലെ സ്റ്റേഷൻ മാസ്റ്റർ ഓഫിസ്, ഡിപ്പോ കം
ഓപ്പറേറ്റിങ്സ്റ്റേഷനായി ഉയർത്തുന്നതിനാണ്നഗരസഭ
സ്ഥലം കൊടുത്തത്. കെഎസ്ആർടിസിയുടെ
രക്ഷയ്ക്ക്സംസ്ഥാനതലത്തിൽ രൂപീ കരിച്ച ബാങ്ക്
കൺസോർഷ്യ ത്തിൽ നിന്നു വായ്പ എടുക്കാനാണു ഭൂമി
പണയം വച്ചത്.
ഇതേസമയം, ഡിപ്പോയാക്കാമെന്ന വാക്ക്
പാലി ക്കാത്തതിനാൽസ്ഥലം തിരിച്ചെടുക്കാൻ
ആലോചി ക്കുകയാണ്നഗരസഭ. ഏറ്റുമാനൂർ ഗ്രാമ
പഞ്ചായത്തായിരുന്ന 2013 ലാണ്സ്ഥലം
വി ട്ടു കൊടുത്തത്. നഗരസഭയായി മാറിയശേഷം 2016 ൽ
മുൻആധാരം ഉൾപ്പെടെയുള്ളബാക്കി രേഖകൾ
കൈമാറി.