കനത്തമഴയിൽ കരകവി ഞ്ഞ്മീനച്ചി ലാർ; കോട്ടയം ജില്ലയിൽ വെള്ളപ്പൊക്കഭീഷണി.

Spread the love

കോട്ടയം ∙ കനത്തമഴയിൽ കോട്ടയം ജില്ലയിൽ
വെള്ളപ്പൊക്കഭീഷണി. പാലാ, ഈരാറ്റുപേട്ട
മേഖലകളിലാണ്മീനച്ചി ലാർ കരകവി ഞ്ഞത്. ഈരാറ്റുപേട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ
വെള്ളം കയറി. ഇന്നലെ രാത്രി 11 മണിയോടെയാണു
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം
കയറിയത്.
മൂന്നിലവ്രണ്ടാറ്റുമുന്നി- വാകക്കാട്റോഡിൽ വെള്ളം
കയറി. മീനച്ചി ലാറ്റിൽ ജലനിരപ്പ്പലയിടത്തും
ഇരുകരകൾ കവി ഞ്ഞു. ഈരാറ്റുപേട്ട ടൗൺകോസ്വേ,
അരുവി ത്തുറ കോളജ്പാലം എന്നിവി ടങ്ങളിൽ
ജലനിരപ്പ്പാലം തൊട്ടു .

ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ
പാലായ്ക്കു സമീപം മൂന്നാനിയിൽ വെള്ളം കയറി.
പാലാ – തൊടുപുഴ റോഡിൽ മുണ്ടുപാലത്തും
കൊല്ലപ്പള്ളിയിലും പാലാ – രാമപുരം റോഡിൽ
കരൂരിലും വെള്ളം കയറി. ഗതാഗത തടസ്സം
ഉണ്ടായിട്ടില്ല. മഴ ശമിച്ചതോടെ വെള്ളം ഇറങ്ങാൻ
തുടങ്ങിയിട്ടു ണ്ട്.
ഇടമറ്റം – പൈക റോഡിൽ വെള്ളം കയറി ഗതാഗത
തടസ്സമുണ്ടായി. മണിമലയാറ്റിലും വെള്ളം
ഉയർന്നിട്ടു ണ്ട്. ജില്ലയുടെ മലയാര മേഖലയിൽ ഇന്നലെ
പുലർച്ചെ മുതൽ കനത്തമഴയായിരുന്നു. ഇന്നു
രാവി ലെയോടെ മഴ കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *