‘അസാനി’ആന്ധ്രാ തീരത്തിനടുത്ത്; നിരവധി വി മാനങ്ങൾ റദ്ദാക്കി: കേരളത്തിൽ മഴ തുടരും
കാക്കിനഡ∙ ബംഗാള്‍ ഉള്‍ക്കടലി ല്‍ രൂപം കൊണ്ട
‘അസാനി’ ചുഴലി ക്കാറ്റ്ആന്ധ്രാ തീരത്തേക്ക്അടുക്കുന്ന
സാഹചര്യത്തില്‍ആന്ധ്രപ്രദേശിലെ കാക്കിനഡ
ജില്ലയില്‍ കനത്തമഴ. ബുധനാഴ്ചയോ ഴ്ച ടെഅസാനിആന്ധ്ര
തീരത്തെകാക്കിനഡയില്‍ എത്തുമെന്നു കഴിഞ്ഞ
ദിവസം മുന്നറിയിപ്പുണ്ടായിരുന്നു. പടിഞ്ഞാറന്‍, മധ്യ
ബംഗാള്‍ ഉള്‍ക്കടലി ല്‍നിന്ന്വടക്കന്‍ആന്ധ്ര
തീരത്തേക്കാണ്അസാനി നീങ്ങുന്നതെന്നും ഒഡിഷ
സ്പെഷല്‍ റിലീ ഫ്കമ്മിഷണര്‍ പ്രദീപ്കുമാര്‍ ജെന
പറഞ്ഞിരുന്നു.
നല്‍ഗൊണ്ട, സൂര്യപെട്ട്, ഭദ്രാരി കോദഗുഡം, ഖമ്മം,
മുലുഗു ജില്ലകളില്‍ നല്ല മഴയ്ക്ക്സാധ്യതയുണ്ട്. കാക്കിനഡ തീരം തൊടുന്നഅസാനി പി ന്നീട്കടലി ല്‍
കാക്കിനഡയ്ക്കും വി ശാഖപട്ടണത്തിനും ഇടയിലേക്ക്
എത്തുമെന്നാണ്കാലാവസ്ഥവകുപ്പി ന്റെ നിഗമനം.
വി ശാഖപട്ടണത്തും കനത്തമഴ തുടരുകയാണ്.
നിലവി ൽ തീവ്ര ചുഴലി ക്കാറ്റായി നിലകൊള്ളുന്ന
‘അസാനി’ വ്യാ ഴാഴ്ചയോ ഴ്ച ടെ ശക്തി കുറഞ്ഞ്
ന്യൂനമർദമായി മാറുമെന്നാണ്പ്രവചനം. മഴ കനത്തതു
വി മാന സർവീ സുകളെയും ബാധിച്ചു. ഹൈദരാബാദ്,
വി ശാഖപട്ടണം, ജയ്പു ർ, മുംബൈ എന്നിവി ടങ്ങിലേക്ക്
അടക്കം നിരവധിആഭ്യന്തര വി മാനങ്ങൾ റദ്ദാക്കി.
‘അസാനി’ ചുഴലി ക്കാറ്റിന്റെ പ്രഭാവത്തിൽ
കേരളത്തിൽ ഇന്നും മഴ തുടരും. സംസ്ഥാനത്ത് 14 വരെ
ഒറ്റപ്പെട്ടസ്ഥലങ്ങളിൽ മഴയ്ക്കു സാധ്യത ഉണ്ടെന്നും
ശക്തമായ കാറ്റു വീ ശുമെന്നും കാലാവസ്ഥാ കേന്ദ്രം
അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പി ന്റെ
ഐഎംഡി–ജിഎഫ്എസ്മോഡൽ പ്രകാരം ബുധനാഴ്ച
മധ്യ വടക്കൻ കേരളത്തിൽ മഴ സാധ്യത പ്രവചി ക്കുന്നു.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീ ഴിലുള്ള
നോയിഡആസ്ഥാനമായ എൻസിഎംആർഡബ്ല്യുഎഫ്– എൻസിയുഎം കാലാവസ്ഥാ മോഡൽ പ്രകാരം ബുധനാഴ്ച
മധ്യ വടക്കൻ കേരളത്തിൽ വ്യാ പകമായ മഴയ്ക്ക്
സാധ്യതയുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്
ജില്ലകളിൽ ശക്തമായ മഴ പ്രവചി ക്കുന്നു. എൻസിഇപി യുടെ ഗ്ലോബൽ ഫോർകാസ്റ്റ്സിസ്റ്റത്തിന്റെ
കാലാവസ്ഥാ മോഡൽ പ്രകാരം ഇന്ന്കേരളത്തിൽ എല്ലാ
ജില്ലകളിലും മഴ സാധ്യത. തൃശൂർ, എറണാകുളം
ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.