സിൽവർലൈൻ: സൂക്ഷി ച്ചു നീങ്ങണമെന്ന് സിപി എമ്മും; ‘പ്രതിപക്ഷത്തിന്ആയുധം കൊടുക്കരുത്’
തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിയുടെ
കാര്യത്തിൽ സൂക്ഷി ച്ചു നീങ്ങണമെന്ന മുന്നറിയിപ്പ് സിപി എമ്മിലും ഉയരുന്നു. പദ്ധതി വേണം; പക്ഷേ,
അതിന്റെ പേരിൽ പ്രതിപക്ഷത്തിന്ആയുധം കി ട്ടു ന്ന
സാഹചര്യമുണ്ടാകരുത്എന്നഅഭിപ്രായം പല ജില്ലാ
കമ്മിറ്റികളിലെയും ചർച്ചകളിൽ ഉയർന്നു. സർക്കാർ
ജാഗ്രതയോടെ തന്നെ നീങ്ങുമെന്ന ഉറപ്പാണ്സംസ്ഥാന
നേതൃത്വത്തെപ്രതിനിധീകരിച്ച നേതാക്കൾ
മറുപടിയായി നൽകി യത്.
കൊച്ചി സംസ്ഥാന സമ്മേളനംഅംഗീകരിച്ച പ്രവർത്തന
റിപ്പോർട്ട്, കേരള വി കസന രേഖ
എന്നിവയെക്കുറിച്ചുള്ളറിപ്പോർട്ടിങ്ങും ചർച്ചയുമാണ്
ഇപ്പോൾ ജില്ല മുതൽ താഴോട്ട്പാർട്ടിയിൽ നടക്കുന്നത്.
വി കസനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഏറെ
സമയവും കവരുന്നതു സിൽവർലൈൻ തന്നെ.
അതിരടയാള കല്ലുകൾസ്ഥാപി ക്കുന്ന നടപടികളാണ്
പലേടത്തും വി മർശിക്കപ്പെട്ടത്. എന്തിനാണ്വലി യ
കുറ്റിയുമായിഈബഹളം എന്ന ചോദ്യം
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വന്നു; ഏരിയൽ
സർവേ മതിയായിരുന്നില്ലേയെന്നും. കല്ലുകൾ ഇടുന്ന
സ്ഥല ഉടമകളെ മുൻകൂട്ടി
വി ശ്വാസത്തിലെടുക്കുകയാണ്വേണ്ടത്. അല്ലാതെ
പൊലീ സ്സഹായത്തോടെ ബലമായി കല്ലി ടുന്ന രീതി
ഒഴിവാക്കണം. ആരെയുംഅറിയിക്കാതെ കെ–
റെയിലുകാരും പൊലീ സും ചെ ന്നു കയറുന്ന രീതി
ഭൂഷണമല്ല. യുഡിഎഫിനും ബി ജെപി ക്കും
എസ്ഡി പി ഐക്കുംഅവസരം കൊടുക്കരുത്– കമ്മിറ്റി
അംഗങ്ങൾആവശ്യപ്പെട്ടു . വി കസന സമീപനത്തിലെ
മാറ്റംഅംഗങ്ങൾ സ്വാഗതം ചെ യ്തു .
ഒരാളെ പോലും മാനസികമായി വി ഷമിപ്പി ക്കാതെ
പദ്ധതി നടപ്പാക്കണമെന്ന നയമാണ്പാർട്ടിക്കും സർക്കാരിനുമെന്നു മറുപടിയായി കേന്ദ്രകമ്മിറ്റിഅംഗം
മന്ത്രി എം.വി .ഗോവി ന്ദൻ വ്യ ക്തമാക്കി. ഡിപി ആറിലടക്കം മാറ്റം വേണമെങ്കി ൽആലോചി ക്കും. ഡിപി ആർ ഇരുമ്പുലക്കയൊന്നുമല്ല– മന്ത്രി ചൂണ്ടിക്കാട്ടി.
പാർട്ടിയും എൽഡിഎഫും ജനങ്ങളെആകെ
വി ശ്വാസത്തിലെടുക്കുകയാണ്ആദ്യം
ചെ യ്യേണ്ടതെന്നാണു മറ്റൊരു ജില്ലാ കമ്മിറ്റിയിൽ വന്ന
അഭിപ്രായം. പ്രതിഷേധം പ്രതിപക്ഷത്തിന്ഒരേ ഒരു
ആയുധമായി മാറിയിട്ടു ണ്ട്. വി കസന പദ്ധതികളെ
കേരളത്തിലെ ജനങ്ങൾ പതുക്കെയാണെങ്കി ലും
അംഗീകരിച്ചി ട്ടു ണ്ട്. അതിനുള്ളസാവകാശം
നൽകുകയാണ്വേണ്ടതെന്നഅഭിപ്രായം ഉണ്ടായി.
ഭൂമി വി ട്ടു കൊടുക്കേണ്ടി വരുന്നവരുടെആശങ്ക
സ്വാഭാവി കമാണെന്ന്ഉന്നത നേതാക്കൾ ചൂണ്ടിക്കാട്ടി. അതു പ്രകടിപ്പി ക്കുന്നവരെ പ്രതിപക്ഷം
പി ന്തുണയ്ക്കുകയും സർക്കാർ വി രുദ്ധ സമരത്തിന്റെ
മുന്നിൽ നിർത്തുകയും ചെ യ്യും. ഈഘട്ടത്തിൽ
സംയമനത്തോടെ നീങ്ങണമെന്ന നിർദേശമാണ്
സർക്കാരിനു പാർട്ടി നൽകുന്നത്. അതിരടയാള
കല്ലുകളുടെ കൂടിയ വലുപ്പം തന്നെ
അനാവശ്യമാണെന്നും ഒരു മെഗാ വി കസനപദ്ധതി
അതിന്റെ ഇരകൾക്കു മുന്നിൽഅവതരിപ്പി ക്കേണ്ടത്
ഇങ്ങനെയല്ലെന്നും കെ–റെയിൽ തലപ്പത്തും
അഴിച്ചുപണി വേണമെന്നും ഉള്ളഅഭിപ്രായം
നേതൃത്വത്തിന്റെ പരിഗണനയിലാണ്.