ശക്തമായ കാറ്റിൽ കോട്ടയം വാഴൂരിൽ കനത്ത നാശനഷ്ടം
വാഴൂർ :ശക്തമായ കാറ്റിൽ വാഴൂരിൽ കനത്ത നാശനഷ്ടം ഇന്ന് പുലർച്ചെയുണ്ടായ ശകതമായ കാറ്റിൽ വാഴൂർ മേഖലയിൽ കനത്ത നാശനഷ്ടം .മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും നാശനഷ്ടം സംഭവിച്ചു.ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്.എസ്.വി.ആർ.വി.എൻ.എസ്.എസ്.സ്കൂൾ ഓഡിറ്റോറിയത്തിൻ്റെ മേൽക്കൂര പറന്നു പോയി.മേൽക്കൂര മീറ്ററുകൾക്കപ്പുറമുളള ഗ്രൗണ്ടിൽ പതിച്ചു.ഫയർഫോഴ്സ് സ്ഥലത്ത് എത്തി ഗതാഗതം പുനസ്ഥാപിക്കുവാനുള്ള നടപടികൾ ആരംഭിച്ചു