പാലാ ഇടനാട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
പാലാ: ഇടനാട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് വീടിനു സമീപത്തെ ആഴമുള്ള കുളത്തിൽ മുങ്ങി മരിച്ചത്. പാലാ ഇടനാട് സ്കൂൾ ഭാഗം കിഴക്കേക്കരയിൽ അജിത്തിന്റെ മകൻ അശ്വിൻ കെ.അജിത്ത് ( അക്കു -14)ആണ് മരിച്ചത്. ഇടനാട് എൻ.എസ്.എസ്് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ.
ശനിയാഴ്ച ഉച്ചയോടെയായിയിരുന്നു സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് അശ്വിൻ വീടിനു സമീപത്തെ കാമേറ്റ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ കുളിക്കുന്നതിനായി ഇറങ്ങിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് കുട്ടി കുളത്തിൽ കുളിക്കുന്നതിനായി ഇറങ്ങിയത്. മൂന്നര മീറ്ററിലധികം ആഴമുള്ള കുളത്തിൽ നിറയെ വെള്ളമുണ്ടായിരുന്നു. കുളത്തിന്റെ ആഴം മനസിലാക്കാതെയാണ് കുട്ടികൾ കുളിക്കുന്നതിനായി ഇറങ്ങിയത്.