കൊല്ലത്ത്ടി .പി.ചന്ദ്രശേഖരൻ രക്തസാക്ഷി ദിനം ആചരിച്ചു
ടി.പി.ചന്ദ്രശേഖരൻ രക്തസാക്ഷി ദിനം ആചരിച്ചു കൊല്ലം: റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ആർ.എം.പി.ഐ) സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരൻ്റെ രക്തസാക്ഷി ദിനം പാർട്ടി ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു ചിന്നക്കടയിൽ നടന്ന ചടങ്ങ് ആർ.എം.പി.ഐ. ജില്ലാ പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു ഉത്ഘാടനം ചെയ്തു. കറകളഞ്ഞ ഇടത് രാഷ്ട്രീയത്തിൻ്റെ ധീര നേതാവായിരുന്നു ടി.പി.യെന്നും, ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ടി.പി ചന്ദ്രശേഖരനെപ്പോലുള്ള നേതാക്കളെ സമൂഹം ഒരിക്കലും വിസ്മരിക്കില്ലന്നും അദ്ദേഹം പറഞ്ഞു. പ്രാക്കുളം സുനിൽ അദ്ധ്യക്ഷത വഹിച്ചു.ശശികല എസ്. ആ ശ്രാമം, ഉളിയക്കോവിൽ സുരേഷ്, സിന്ധു ജി.അരുൺകുമാർ, ഫിലിപ്പ് .കെ .തോമസ് എന്നിവർ പ്രസംഗിച്ചു. കൊട്ടാരക്കര – ചടയമംഗലം ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന രക്തസാക്ഷി ദിനാചരണം ജില്ലാ സെക്രട്ടറിയേറ്റംഗം അമ്പലംകുന്നു അജയകുമാർ ഉത്ഘാടനം ചെയ്തു.ഗോപി ജി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ചെങ്ങമനാട് ചന്ദ്രൻ ,തോമസ് പാപ്പച്ചൻ, പുലമൺ രവി, എടയ്ക്കാട് സുനിൽ എന്നിവർ പ്രസംഗിച്ചു.കരുനാഗപ്പള്ളി – ചവറ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന രക്തസാക്ഷി ദിനാചരണം ജില്ലാ ട്രഷറർ എം.എസ്.ഷാഫി മുഹമ്മദ് ഉത്ഘാടനം ചെയ്തു. സുഗുണൻ പടനായർകുളങ്ങര അദ്ധ്യക്ഷത വഹിച്ചു.ശിവജി ചവറ, സുധാ പിള്ള, പി.സോമരാജൻ, ശ്രീകുമാർ പൊയ്കയിൽ എന്നിവർ പ്രസംഗിച്ചു.ചാത്തനൂർ – ഇരവിപുരം ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന രക്തസാക്ഷി ദിനാചരണം ആർ.എം.ടി.യു.ജില്ലാ പ്രസിഡൻ്റ് കെ.പി.അരവിന്ദാക്ഷൻ പിള്ള ഉത്ഘാടനം ചെയ്തു. നെടുങ്ങോലം ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.പുതക്കുളം സണ്ണി, സണ്ണിക്കുട്ടി എബ്രഹാം, പുതുശ്ശേരി തുടങ്ങിയവർ പങ്കെടുത്തു