വിവിധ കേസുകളിൽ പ്രതികളായ യുവാക്കളെ തിടനാട് പോലീസ് അറസ്റ്റ് ചെയ്തു.
തിടനാട് :വിവിധ കേസുകളിൽ പ്രതികളായ യുവാക്കളെ തിടനാട് പോലീസ് അറസ്റ്റ് ചെയ്തു.സ്റ്റേഷൻ പരിധിയില്‍ മോഷണം പിടിച്ചുപറി ഉൾപ്പെടെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ അടിപിടി, ഭവനഭേദനം കൊലപാതകശ്രമം എന്നീ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളതും വിവിധ കേസുകൾ കോടതിയിൽ നിലനിൽക്കുന്നതുമായ ഈരാറ്റുപേട്ട ,പുത്തന്‍പുരക്കല്‍, അഫ്സല്‍ ഹക്കീം, ഈരാറ്റുപേട്ട കൊട്ടുകാപള്ളി നടയ്ക്കല്‍ കര മുളന്താനം മനാഫിനെയുമാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു