ഇസ്ലാം മത വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്വർ ആഘോഷിക്കുന്നു.
കോഴിക്കോട്:റംസാൻ വ്രതം മുപ്പതു ദിനം പൂർത്തിയാക്കി ഇസ്ലാം മത വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്വർ ആഘോഷിക്കുന്നു.
ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണ് ഈദുൽ ഫിത്തർ. പട്ടിണി രഹിതവും, കൂടുതൽ സന്തോഷകരവുമായ ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് റംസാൻ വ്രതം നമ്മെ ഓർമിപ്പിക്കുന്നു. പുത്തന്‍ ഉടുപ്പണിഞ്ഞു.മൈലാഞ്ചിയിട്ടും ആഘോഷത്തിന് മാറ്റ് കൂട്ടി,കൈത്താളമിട്ടുള്ള പാട്ടുകള്‍ വ്രതപുണ്യത്തിന്റെ ഐശ്വര്യം ആവോളം പരത്തുന്നതാണ് പെരുന്നാള്‍ ദിനം. ദൂരേ ദിക്കില്‍ നിന്ന് പ്രിയപ്പെട്ടവര്‍.ഇടവേളക്ക് ശേഷം കണ്ടുമുട്ടുന്ന ബന്ധുക്കള്‍.ഹൃദയം കൊണ്ട് ഏവരേയും കൂട്ടിയിണക്കുന്ന സ്നേഹദിനം കൂടിയാണ് ഈദുൽ ഫിത്വർ