തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഈ മാസം 31ന് തെരഞ്ഞെടുപ്പ് നടക്കും.
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. എംഎൽഎ പിടി തോമസ് മരിച്ചതിനെ തുടർന്ന് ഒഴിവുവന്ന മണ്ഡലത്തിൽ ഈ മാസം 31ന് തെരഞ്ഞെടുപ്പ് നടക്കും. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ. ഈ മാസം നാലിന് വിജ്ഞാപനം പുറപ്പെടുവിക്കും.
ഈ മാസം 11വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. യുഡിഎഫ് സ്ഥാനാർഥിയായി ഉമാ തോമസ് സ്ഥാനാർഥിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. എൽഡിഎഫ് ഇത്തവണയും ഒരു സ്വതന്ത്രനെ രംഗത്തിറക്കാനാണ് സാധ്യത. ആം ആദ്മി പാർട്ടിയ്ക്കും ട്വന്റി 20യ്ക്കും ഇത്തവണ ഒരു സ്ഥാനാർഥിയായിരിക്കും ഉണ്ടാകുക. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാൾ സംസ്ഥാനത്ത് എത്തും.
അർബുദബാധയെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിലെ ആശുപത്രിയിൽ വച്ച് കഴിഞ്ഞ വർഷം ഡിസംബർ 22നാണ് പിടി തോമസ് മരിച്ചത്.