അയാൾ ആരെയാണ് അധിക്ഷേപിക്കാത്തത് വിലകൊടുക്കേണ്ട:പി സി ജോർജിനെതിരെ വെള്ളാപ്പള്ളി
ആലപ്പുഴ: മത വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയാൾ ആരെയാണ് അധിക്ഷേപിക്കാത്തതെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ഇത്തരം പരാമർശങ്ങൾ പി സി ജോർജ് മുമ്പും നടത്തിയിട്ടുണ്ടെന്നും തനിക്കെതിരെയും സമുദായത്തിനെതിരെയും പി സി ജോർജ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പി സി ജോർജിനെ പിന്തുണച്ചത് രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.