കാസർഗോഡ് ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു.
കാസര്‍കോട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു. ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.
ഭക്ഷ്യവിഷബാധയേറ്റ 14 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് വിദ്യാർഥികൾ ചെറുവത്തൂർ ടൗണിലെ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചത്.