സർക്കാർ ജീവനക്കാരുടെ തിങ്കളാഴ്ചത്തെ അവധിയിൽ മാറ്റമില്ല.
“തിരുവനന്തപുരം∙ ചെറിയ പെരുന്നാൾ പ്രമാണിച്ച് സർക്കാർ ജീവനക്കാരുടെ തിങ്കളാഴ്ചത്തെ അവധിയിൽ മാറ്റമില്ല. ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യത്തിൽ തിങ്കളാഴ്ച തീരുമാനം എടുക്കും.
റമസാൻ 30 പൂർത്തിയാക്കി ഈദുൽ ഫിത്ർ ചൊവ്വാഴ്ചയെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലും ഒമാനിലും തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ”