മുസ്ലിം വിദ്വേഷ പ്രസംഗം നടത്തിയ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: മുസ്ലിം വിദ്വേഷ പ്രസംഗം നടത്തിയ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു.
തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ്കേ സെടുത്തത്. മതവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചതിനാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്.
പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കാണിച്ച് യൂത്ത് ലീഗ് അടക്കമുള്ള സംഘടനകള്‍ ഡി ജി പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഡി ജി പി അനില്‍കാന്തിന്‍്റെ നിര്‍ദേശപ്രകാരമാണ് ഫോര്‍ട്ട് പോലീസ് കേസെടുത്തത്. മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ച പിസി ജോര്‍ജിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു