സെക്രട്ടേറിയറ്റിനു മുന്നിൽ റോഡിലിറങ്ങി യുവാക്കളുടെ ആത്മഹത്യാ ശ്രമം
സെക്രട്ടേറിയറ്റിനു മുന്നിൽ റോഡിലിറങ്ങി യുവാക്കളുടെ ആത്മഹത്യാ ശ്രമം
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ പെട്രോളൊഴിച്ച് യുവാക്കളുടെ ആത്മഹത്യാ ശ്രമം. സുൽത്താൻ ബത്തേരി സ്വദേശികളായ മൂന്നു യുവാക്കളാണു ദേഹത്തു പെട്രോളൊഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചത്. തീകൊളുത്തും മുൻപു പൊലീസെത്തി വെള്ളമൊഴിച്ചു.
മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വധഭീഷണിയുണ്ടായിട്ടും പൊലീസ് സംരക്ഷണം നൽകുന്നില്ലെന്ന് യുവാക്കൾ ആരോപിച്ചു. ശരീരത്തിൽ പെട്രോളൊഴിച്ചു റോഡിലിറങ്ങിയ യുവാക്കൾ ആത്മഹത്യാ ഭീഷണി മുഴക്കി. അനുനയിപ്പിച്ചാണു മൂവരെയും കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണു സംഭവം. സെക്രട്ടേറിയറ്റിനു മുന്നിൽ കുറച്ചുനേരം ഗതാഗത തടസ്സമുണ്ടായി.