കോട്ടയത്ത് എം.സി റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
കോട്ടയം:കോട്ടയത്ത് എം.സി റോഡിൽ നാഗമ്പടം എസ്.എച്ച് മൗണ്ടിനു സമീപം വാഹനാപകടത്തിൽ അയ്മനം സ്വദേശിയായ യുവാവ് മരിച്ചു.അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് പെട്ടി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റാണ് യുവാവ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അയ്‌നനം മണവത്ത് പുത്തൻപുരയിൽ ബാലു (27)വാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ.
വെള്ളിയാഴ്ച രാത്രി 8.45 ന് എം.സി റോഡിൽ നാഗമ്പടം എസ്.എച്ച് മൗണ്ട് മഠത്തിനു മുന്നിലെ റോഡിലായിരുന്നു അപകടം. പൈനാപ്പിൾ എടുക്കുന്നതിനായി കോട്ടയം ഭാഗത്തു നിന്നും മൂവാറ്റുപുഴയിലേയ്ക്കു പോകുകയായിരുന്നു പെട്ടി ഓട്ടോറിക്ഷ. ഈ സമയം എതിർദിശയിൽ നിന്നും അമിത വേഗത്തിൽ പാഞ്ഞെത്തുകയായിരുന്നു യുവാവ്. അമിത വേഗത്തിൽ ഏറ്റുമാനൂർ ഭാഗത്തു നിന്നും പാഞ്ഞെത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.