പെരുന്നാള്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടി വര്‍ധന

Spread the love

വിമാന ടിക്കറ്റ് ചാർജ് വര്‍ധന; യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് വിലയില്‍ മൂന്നിരട്ടിയോളം വര്‍ധന.

കൊച്ചി:പെരുന്നാള്‍ പ്രമാണിച്ച്‌ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടി വര്‍ധന. പെരുന്നാളിന് ശേഷമുള്ള രണ്ടാഴ്ച നാട്ടില്‍ നിന്ന് യു.എ.ഇയിലേക്ക് പോകണമെങ്കില്‍ നിലവിലുള്ളതിനേക്കാള്‍ രണ്ടിരട്ടി തുക നല്‍കണം. ഇതോടെ കുടുംബത്തോടെ നാട്ടിലേക്ക് വരാന്‍ തീരുമാനിച്ച പലരും യാത്ര മാറ്റിവെച്ചിരിക്കുകയാണ്. ഇന്നലേയും ഇന്നും നാളയുമക്കെ ദുബൈയില്‍ നിന്ന് കാലിക്കറ്റിലേക്ക് വരാന്‍ 7000-മുതല്‍ 10000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. 26-ആം തീയതി മുതല്‍ രണ്ടാം തീയതി വരെ അത് 30000ത്തിന് മുകളില്‍ പോകും. കോഴിക്കോട് നിന്ന് ദുബൈയിലേക്ക് പോകാന്‍ 11000 രൂപയാണ് നിലവിലെ ശരാശരി നിരക്ക്. പെരുന്നാള് കഴിയുന്ന മൂന്നാം തീയതി മുതല്‍ 12 ആം തീയതി വരെയുള്ള നിരക്ക് 25000 രൂപയാണ്. രണ്ട് വര്‍ഷത്തെ കോവിഡ് ഇടവേളക്ക് ശേഷം നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനായി തീരുമാനിച്ച മലയാളികളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *